നിലമ്പൂരില്‍ യുഡിഎഫിനെ വട്ടംകറക്കി പിവി അന്‍വർ: തനിച്ച് മത്സരിക്കാനും നീക്കം: ഇടത്തേക്ക് ഇല്ലെന്ന് ഷൗക്കത്ത്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ വട്ടം കറക്കി പിവി അന്‍വർ. തിരഞ്ഞെടുപ്പിന് മുമ്പായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ യു ഡി എഫ് മുന്നണി പ്രവേശനം ഉറപ്പാക്കണം എന്നുള്ളതാണ് പിവി അന്‍വറിന്റെ ആവശ്യം. വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അന്‍വർ നേരത്തെ മുന്നോട്ട് വെച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം സംബന്ധിച്ച തീരുമാനം വന്നാല്‍ ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാനും അന്‍വർ തയ്യാറായേക്കുമെന്നാണ് സൂചന.
വിഎസ് ജോയി, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ രണ്ട് നേതാക്കളുടേയും സാധ്യതകള്‍ കോണ്‍ഗ്രസ് ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. രണ്ടുപേർക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്. കൂടുതല്‍ സാധ്യത വിഎസ് ജോയിക്കാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ആര്യാടൻ ഷൗക്കത്തിനെ പൂർണ്ണമായി തഴഞ്ഞുകൊണ്ട് ഏകപക്ഷീയമായ രീതിയില്‍ വിഎസ് ജോയി എന്ന പേരിലേക്ക് പോയാല്‍ തിരഞ്ഞെടുപ്പില്‍ അതും തിരിച്ചടിക്ക് കാരണമായേക്കും.

മുന്നണി പ്രവേശനം മുന്നില്‍ വെച്ചുകൊണ്ടുള്ള അന്‍വറിന്റെ സമ്മർദ്ദ നീക്കങ്ങള്‍ കോണ്‍ഗ്രസിലും യു ഡി എഫിലും വലിയ എതിർപ്പുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അന്‍വർ ഇല്ലെങ്കിലും മുന്നണിക്ക് നിലമ്പൂരില്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ അനുകൂലമായ യാതൊരു ഘടകവും അവഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ അന്‍വറിനെക്കൂടി പരിഗണിച്ചുകൊണ്ട് പോകാനാണ് നിലവിലെ തീരുമാനം.
യു ഡി എഫ് പ്രവേശനം സംബന്ധിച്ച ഉറപ്പ് കിട്ടിയാല്‍ സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ അന്‍വർ വഴങ്ങിയേക്കും. എന്നാല്‍ മുന്നണിയിലെ എല്ലാ ഘടകക്ഷികള്‍ക്കും അന്‍വറിന്റെ കാര്യത്തില്‍ ഏക അഭിപ്രായവുമല്ല ഉള്ളത്. മുന്നണി പ്രവേശനം സാധ്യമായില്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന ഭീഷണിയും ഉയർന്നിട്ടുമുണ്ട്. ഒരുപക്ഷെ അന്‍വർ തന്നെ സ്ഥാനാർത്ഥിയായി എത്തിയേക്കും.
അതേസമയം താന്‍ ഒരു കാരണവശാലും ഇടതുപക്ഷത്തേക്ക് പോകില്ലെന്ന് വ്യക്തമാക്കി ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് വന്നു. ആര് സ്ഥാനാർത്ഥി ആയാലും നിലമ്പൂരില്‍ വിജയം ഉറപ്പാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ കഴിഞ്ഞ വർഷം തന്നെ രണ്ട് തെരഞ്ഞെടുപ്പുകൾ നേരിട്ടു. പാർലമെന്റ് ഇലക്ഷൻ കഴിഞ്ഞ് നാലുമാസം കഴിഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഉപതെരഞ്ഞെടുപ്പ് വന്നു. ആ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു ആറു മാസമേ ആയിട്ടുള്ളു. അന്ന് നിലമ്പൂരിന് ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത ഒരു വലിയ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്നും പ്രിയങ്കക്ക് ലഭിച്ചത്. ഏകദേശം 65000 ത്തോളം വരും ഭൂരിപക്ഷമെന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ സീറ്റ് പിടിച്ചെടുത്തു എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന സീറ്റുകളിലൊക്കെ ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ചു. നേരത്തെ 65 വോട്ടിന് ജയിച്ച സ്ഥലത്ത് 397 വോട്ടിനാണ് ജയിച്ചത്. ഇവിടെ ഒരുകാലത്തും ഇല്ലാത്ത പോലെ യു ഡി എഫിന്റെ പ്രവർത്തകർ സജീവമായി നടത്തിയിട്ടുണ്ട് . ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് അധികമായി ചേർത്തിട്ടുള്ളത്. അതില്‍ 75 ശതമാനം വോട്ടുകളും യുഡിഎഫ് ചേർത്ത വോട്ടുകളാണ്. മാത്രവുമല്ല സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇവിടെ യു ഡി എഫിന് വേണ്ടിയുള്ള പ്രചരണം തുടങ്ങിക്കഴിഞ്ഞു.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കാതെ സ്വയം സ്ഥാനാർഥി ആകരുതെന്ന് പിതാവ് പറയുമായിരുന്നു. കോൺഗ്രസ്സ് ആരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും. ആര്യാടൻ മുഹമ്മദ് കാണിച്ച പൈതൃകം നിലമ്പൂരിനുണ്ട്. മരിക്കുമ്പോൾ കോൺഗ്രസ്സ് പതാക പുതപ്പിക്കാൻ മറക്കരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. താനും മരിക്കുവോളം ഒരു കോൺഗ്രസുകാരൻ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications