'നിങ്ങള്‍ പുച്ഛിക്കുന്ന പ്രവാസികളാണ് കേരളത്തിന് കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവര്‍'
കാസർകോഡ്; വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവരാണ് കൊറോണ വൈറസ് പരത്തുന്നതെന്നാണ് ചിലർ ഉയർത്തുന്ന ആക്ഷേപം. പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് ആശങ്കയോടെയാണ് ജനം കാണുന്നത്. എന്നാൽ പ്രവാസികൾക്കെതിരെ ഉയരുന്ന ആക്ഷേപത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകാണ് കഥാകൃത്തായ പിവി ഷാജി കുമാർ.നിങ്ങൾ പുച്ഛിക്കുന്ന ഈ പാവം പ്രവാസികളാണ് ദാരിദ്ര്യവും പട്ടിണിയിലുമാണ്ട് ബിപി എല്ലും തോലുമായി കിടന്ന കേരളത്തിനു കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവരെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'പ്രവാസികൾ വരുന്നത് കൊണ്ടല്ലേ ഇവിടെ കൊറോണ പടരുന്നത് , അവർക്ക് അവിടെ തന്നെ നിന്നാൽ പോരെ, വെറുതെ നമ്മളെ കഞ്ഞിയിൽ മണ്ണിടാൻ...' എന്നൊക്കെ ചിലർ അരിശത്തിന്റെ വായ്ത്താരി മുഴക്കുന്നത് കേൾക്കാനിടയായി. 'എടോ പടോ, കൊറോണയ്ക്ക് വഴികൾ പലതാണ്. അതെങ്ങനെയും വന്നിരിക്കും. സമയം മോശമാണെങ്കിൽ ദുരന്തം ടാക്സിയും പിടിച്ചും എത്തും. ഒഴിഞ്ഞുമാറാനുള്ള പരിച നമ്മൾ സ്വയം കരുതുക. അത്ര തന്നെ.
പിന്നെ നിങ്ങൾ പുച്ഛിക്കുന്ന ഈ പാവം പ്രവാസികളാണ് ദാരിദ്ര്യവും പട്ടിണിയിലുമാണ്ട് ബിപി എല്ലും തോലുമായി കിടന്ന കേരളത്തിനു കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവർ. തീറ്റിച്ച് നിങ്ങളുടെ പല്ലിന്റെയിടയിൽ ഇറച്ചികുത്തിപ്പിച്ചത്. അവരുടെ അധ്വാനത്തിന്റെ കണ്ണീരിന്റെ അനുഭവിച്ച അപമാനങ്ങളുടെ അവഗണനകളുടെ പാച്ചലുകളും പിടച്ചിലുകളുമാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്.
തല മറന്ന് എണ്ണ തേച്ചാലും വന്ന വഴി മറക്കരുത്. ദുബായിലായാലും യുറോപ്പിലായാലും അമേരിക്കയിലായാലും പുറത്തെവിടെ ആയാലും ദുരിതപർവ്വത്തിൽ പെട്ട് അവർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സസ്നേഹം അവരെ സ്വീകരിക്കാനുള്ള മനസ് ഒരിക്കലും നമ്മൾ കൈവെടിയരുത്. കൈവെടിയില്ല, ഓർമ്മകളുണ്ടായിരിക്കണമെന്ന് മാത്രം...🥰".
കൊറോണയിൽ കാസർഗോഡ് സ്വദേശികൾക്കെതിരെ ആക്ഷേപത്തിനും ഷാജി കുമാർ പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ-സ്വന്തം ഇച്ഛയ്ക്കനുസരിച്ച് തോന്നിയ പോലെ പോയ ഇച്ചയെ പോലെയല്ല എല്ലാ കാസര്‌കോട്ടുകാരും. അങ്ങനെയുള്ളവര്‍ എണ്ണത്തില്‍ തീരെ കുറവാണിവിടം. ഗള്‍ഫില്‍ നിന്ന് വന്ന മൂന്ന് ഉദുമക്കാര്‍ നെടുമ്പാശേരിയില്‍ നിന്ന് ആംബുലന്‍സ് പിടിച്ച് നാട്ടിലെത്തി. വീട്ടുകാരെ പോലും അറിയിക്കാതെ ഹെല്‍ത്ത് സെന്ററില്‍ വിവരം പറഞ്ഞ് ഒഴിഞ്ഞവീട്ടില്‍ ഐസലേഷനില്‍ കഴിഞ്ഞു.
Recommended Video
തിങ്കളാഴ്ച അവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ശേഷമാണ് അവര്‍ വന്നത് തന്നെ നാടറിഞ്ഞത്. ആര്‍ക്കും രോഗം കൊടുത്തുമില്ല. ഒരു റൂട്ട് മാപ്പ് വരക്കേണ്ടിയും വന്നില്ല. അതായത് കുരുവീ, കല്ല്യാണത്തിനും ഫുട്‌ബോള്‍ കളി കാണാനും സ്വര്‍ണ്ണം വില്‍ക്കാനും നടന്ന ഏരിയാലുകാരനല്ല കാസര്‍ഗ്ഗൊടിന്റെ മുഖം. അങ്ങനെയുള്ള മനുഷ്യന്മാര്‍ എല്ലായിടത്തും ഉണ്ടാകുമല്ലോ..
ഈട്ന്ന്_കോറണ_ബദ്ക്കും












Click it and Unblock the Notifications