കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഇനി പീപ്പിള്‍സ് റസ്റ്റ് ഹൗസ്; പ്രഖ്യാപനവുമായി മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ ഇനി പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം. നിയമസഭയില്‍ നടന്ന ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരനും ബുക്ക് ചെയ്യാനാകുന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

r

റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനും സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുക. റസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പിഡബ്ല്യുഡി വകുപ്പിന് കീഴില്‍ 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളാണുള്ളത്. അതില്‍ പലതും ഏറ്റവും പ്രാധാന്യമുള്ള ശലത്ത് തന്നെയാണ് ഉള്ളത്.

റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയാറായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനം. ഇതിനായി കെടിഡിസി മാനേജിങ് ഡയറക്ടറെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം റസ്റ്റ് ഹൗസുകളെ മാറ്റുമെന്നും ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Recommended Video

cmsvideo
ലാലേട്ടൻ ഇല്ലാതെ എന്ത് ടൂറിസം ഇനി ടൂറിസം വിരൽ തുമ്പിൽ

ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ ആരംഭിക്കാനും തീരുമാനമുണ്ട്. ശുചിത്വം ഉറപ്പുവരുത്തുകയും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. നല്ല ഫ്രണ്ട് ഓഫിസ് ഉള്‍പ്പെടെ സംവിധാനം ഏര്‍പ്പെടുത്തി ജനകീയമാക്കുന്ന രീതിയിലായിരിക്കും റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും ഒപ്പം കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് ആരെഭിച്ചിരുന്നു. വാഹനനിര്‍മാതാക്കളാട ഭാരത് ബെന്‍സുമായി ചേര്‍ന്നാണ് കാരവാന്‍ ടൂറിസം പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്. ഇതിന്റെ ഭാഗമായി ആദ്യ ബസ് നിരത്തിലിറങ്ങി. എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളുമടങ്ങിയ ബസ്സാണ് നിരത്തിലിറക്കുകയെന്ന് മന്ത്രി പറഞ്ഞു. ബസ്സിനായി പ്രത്യേക പാര്‍ക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.

English summary
PWD Rest House is now People's Rest House; Minister with announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X