സൂരജിന് സസ്പെന്ഷന്; 5 മണിക്കൂര്‍ ചോദ്യം ചെയ്തു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. ശനിയാഴ്ച സൂരജിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങും. സൂരജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശ ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും അംഗീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവെക്കുന്നതോടെ സസ്പെന്ഷന് പൂര്‍ണമാകും.
സൂരജിന്റെ വീടുകളിലും ഓഫീസിലും കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയുടെ പിന്നാലെ സൂരജിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പല രേഖകള്‍ സംബന്ധിച്ചും വ്യക്തമായ വിവരം നല്കാന് സൂരജിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളം സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി കെ.ആര്. വേണുഗോപാല്‍, ഡിവൈ.എസ്.പി എസ്.ടി. സുരേഷ് കുമാര്‍ എന്നിവര്‍ ചോദ്യം ചെയ്യലിന് നേതൃത്വം നല്കി. വരും ദിവസങ്ങളിലും സൂരജിനെ ചോദ്യം ചെയ്യും. സൂരജിന്റെ ബന്ധക്കളേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതിനിടെ, സൂരജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ ഒരു ഇടപെടലും അനുവദിക്കില്ല. വിജിലന്‍സ് കൂട്ടിലടച്ച തത്ത അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീംലീഗിനെ കേസില്‍ വലിച്ചിഴയ്ക്കേണ്ട. ലീഗിനോ പൊതുമരാമത്തു വകുപ്പിനോ അഴിമതിയില്‍ പങ്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications