കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരി കാര്‍ തട്ടിപ്പ്; താരങ്ങള്‍ മാത്രമാകില്ല കുടുങ്ങുക; ഇവരും നോട്ടപ്പുള്ളികള്‍

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: വിലകൂടിയ കാര്‍ വാങ്ങുകയും പിന്നീട് പുതുച്ചേരി രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുകയും ചെയ്യുന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വലിയ മാഫിയയാണെന്ന് റിപ്പോര്‍ട്ട്. സിനിമാ താരങ്ങള്‍ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

യുഎഇ വാറ്റ്; പ്രവാസികള്‍ക്ക് തിരിച്ചടിയാകും; അമിതവില ഈടാക്കുന്നുയുഎഇ വാറ്റ്; പ്രവാസികള്‍ക്ക് തിരിച്ചടിയാകും; അമിതവില ഈടാക്കുന്നു

കാര്‍ വാങ്ങി രജിസ്‌ട്രേഷന്‍ നടത്തി ആവശ്യപ്പെടുന്ന സ്ഥലത്തെത്തിച്ചു നല്‍കുകയാണ് ഇവരുടെ രീതി. നടന്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചില്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 30 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുളള വാഹനങ്ങളിലാണ് കൂടുതലായും തട്ടിപ്പ് നടത്തുന്നത്.

വിലകുറഞ്ഞ കാറുകളില്‍ തട്ടിപ്പ് നടക്കാറില്ല. 1187 വാഹനങ്ങളുടെ വിവരങ്ങള്‍ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇത്രയും വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യതായാണ് സൂചന. തട്ടിപ്പ് നടത്താനായി വ്യാജ രേഖകള്‍ ചമയ്ക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഏത് വിലാസത്തിലാണ് രേഖകള്‍ തയ്യാറാക്കുന്നതെന്നുപോലും പലപ്പോഴും കാറുടമകള്‍ അറിയാറില്ല.

income

ഇന്ത്യന്‍ പൗരനാണെങ്കില്‍ രാജ്യത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാമെന്നാണ് നിയമം. എന്നാല്‍, സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നുമാത്രം. ഇവിടെയാണ് പലര്‍ക്കും ചുവടുതെറ്റുന്നത്. മാത്രമല്ല, കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ സ്ഥിരമായി ഓടിക്കാന്‍ കേരളത്തിലെ വാഹന വകുപ്പില്‍ നിന്ന് അനുമതി നേടാറുമില്ല. ഉദ്യോഗസ്ഥ തലത്തിലെ വന്‍ അഴിമതിയും മറ്റും കേരളത്തിന് നഷ്ടപ്പെടുത്തുന്നത് കോടികളുടെ നികുതിയാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണവും നടപടിയും എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു.
English summary
py registered cars in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X