കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകും

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിക്കുമെന്ന് വാര്‍ത്തകള്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ തള്ളി. ദേവസ്വം ഭാരവാഹികളുമായി കലക്ടര്‍ വി. രതീശന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചത്. ഇക്കാര്യം തൃശൂര്‍ കളക്ടര്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

വെടിക്കെട്ട് ഉണ്ടാകുമെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കാനാണ് തീരുമാനം. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് 2000 കി.ഗ്രാം വീതം വെടിമരുന്ന് ഉപയോഗിക്കാനാണ് അനുമതി ലഭിച്ചത്. ശബ്ദ തീവ്രത കുറച്ച് വര്‍ണത്തിന് പ്രാധാന്യമുള്ള രീതിയില്‍ മാറ്റം വരുത്താനും ക്ഷേത്രം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി കളക്ടര്‍ പറഞ്ഞു.

elephant1

കാണികള്‍ക്ക് വെടിക്കെട്ട് സ്ഥലത്ത് കനത്ത നിയന്ത്രണങ്ങളുണ്ടാകും. 100 മീറ്റര്‍ അകലെ മാത്രമേ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇതിനായി ബാരിക്കേഡ് നിര്‍മിക്കാനും തീരുമാനമായിട്ടുണ്ട്. ഇവ കൂടാതെ തൃശൂര്‍ പൂരം നാളില്‍ നടക്കുന്ന പാവറട്ടി പള്ളിത്തിരുനാളിന് കഴിഞ്ഞവര്‍ഷത്തേത് പോലെ 15 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാന്‍ കളക്ടര്‍ അനുമതി നല്‍കി.

പുറ്റിങ്ങള്‍ ദേവീ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്ന തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കനത്ത സുരക്ഷാ സംവിധാനം പാലിച്ച് ഇതിന് അനുമതി നല്‍കാമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

English summary
Pyrotechnics permitted for Thrissur Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X