കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ എയർവേയ്സിൽ ടിക്കറ്റെടുത്ത യാത്രക്കാർ ദയവായി ശ്രദ്ധിക്കുക! നിങ്ങളുടെ ടിക്കറ്റുകൾ...

വിലക്കേർപ്പെടുത്തിയ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു.

Google Oneindia Malayalam News

കൊച്ചി: സൗദി, യുഎഇ, ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് ഖത്തർ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സും പ്രതിസന്ധിയിൽ. കേരളത്തിൽ നിന്നടക്കം സർവ്വീസുകൾ നടത്തുന്ന ഖത്തർ എയർവേയ്സ് പുതിയ സാഹചര്യത്തിൽ ചില സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ഒരു വർഷം കൊണ്ട് ഗീതാഗോപിക്ക് ഇത്രയധികം സ്വർണ്ണം എവിടെനിന്ന്?കൈവശമുണ്ടായിരുന്നത് 80ഗ്രാം മാത്രം!ഒരു വർഷം കൊണ്ട് ഗീതാഗോപിക്ക് ഇത്രയധികം സ്വർണ്ണം എവിടെനിന്ന്?കൈവശമുണ്ടായിരുന്നത് 80ഗ്രാം മാത്രം!

ആശങ്കയോടെ പ്രവാസികൾ,ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു!കേരളത്തിന് നോക്കിനിൽക്കാനാകില്ലആശങ്കയോടെ പ്രവാസികൾ,ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു!കേരളത്തിന് നോക്കിനിൽക്കാനാകില്ല

ഖത്തർ എയർവേയ്സിന് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവ്വീസുകൾ നിർത്തിയതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

qatarairways

ഈ രാജ്യങ്ങളിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനങ്ങളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും. അതേസമയം, ഖത്തർ എയർവേയ്സ് സർവ്വീസ് നടത്തുന്ന മറ്റു റൂട്ടുകളിൽ ടിക്കറ്റ് റീ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

സൗദി, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ നിർത്തിയതിനെ തുടർന്ന് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകും. എന്നാൽ, ഖത്തർ എയർവേയ്സ് കേരളത്തിൽ നിന്നും ഖത്തറിലേക്ക് നേരിട്ട് നടത്തുന്ന സർവ്വീസുകൾ മുടക്കമില്ലാതെ തുടരുമെന്നും, ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ ആശങ്കപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു.

English summary
qatar airways cancelled services to uae,saudi and baharain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X