കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കും സഖ്യരാജ്യങ്ങള്‍ക്കും തിരിച്ചടി; ഖത്തറിനെ കൈവിടാതെ അമേരിക്ക, സെെനിക താവളം വികസിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

ദോഹ: ഖത്തറിനുമേല്‍ സൗദിയടക്കുമുള്ള ആറ് അറബ് രാജ്യങ്ങല്‍ നടത്തിവരുന്ന ഉപരോധം ഒരുവര്‍ഷം കഴിഞ്ഞും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉപരോധം ഖത്തറിനെ കടുത്ത സമ്മര്‍ദ്ദത്തില്‍ ആക്കിയെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ ഭരണകൂടം ഉപരോധത്തെ അതിജീവിച്ചു വരികയാണ്.ഉപരോധം തുടരുമ്പോഴും ഖത്തറിന് സന്തോഷിക്കാന്‍ ഇടവരുത്തുന്ന ചിലപ്രഖ്യാപനങ്ങളും വിധികളും അടുത്തിടെയുള്ള ദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായി.

<strong>പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിര്‍ത്തലാക്കിയ ആനുകൂല്യം സൗദി പുനസ്ഥാപിച്ചു, ഫ്രീ വിസക്കാര്‍ക്കും</strong>പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിര്‍ത്തലാക്കിയ ആനുകൂല്യം സൗദി പുനസ്ഥാപിച്ചു, ഫ്രീ വിസക്കാര്‍ക്കും

ഉപരോധത്തെ തുടര്‍ന്ന് മറ്റുരാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ഐക്യപ്പെടാന്‍ അവസരം ഒരുക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ വിധിയുണ്ടായത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോള്‍ ഖത്തറിന് അനുകൂലമായി അമേരിക്കയുടെ ഭാഗത്തുനിന്നും വളരെ തന്ത്രപ്രധാനമായ ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്.

അല്‍ ഉദൈദ്

അല്‍ ഉദൈദ്

ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം അല്‍ ഉദൈദിലാണ് അമേരിക്കയുടെ സൈനികതാവളം നിലനില്‍ക്കുന്നത്. തങ്ങളുടെ രാജ്യത്തിന് പുറത്തുള്ള അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളമാണ് അല്‍ ഉദൈദിലേത്. സൗദിയേയും സഖ്യരാജ്യങ്ങളേയും ഖത്തറിനെ സൈനികപരമായി അക്രമിക്കുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിച്ചടില്‍ ഈ സൈനിക താവളത്തിന്റെ സാന്നിധ്യം നിര്‍ണ്ണായക ഘടകമായിരുന്നു.

ഖത്തറിനെ തകര്‍ക്കാന്‍

ഖത്തറിനെ തകര്‍ക്കാന്‍

ഖത്തറിനുമേല്‍ ഉപരോധം എര്‍പ്പെടുത്തിയ അറബ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ ഖത്തറിലെ സൈനികതാവളം അമേിരക്ക് പിന്‍വലിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഖത്തറിലെ യുഎസ് സൈന്യത്തെ പിന്‍വലിച്ചാല്‍ ഖത്തറിനെ തകര്‍ക്കാന്‍ ഒരാഴ്ച്ച മതിയെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തിരിച്ചടി

തിരിച്ചടി

എന്നാല്‍ സൗദിഅടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കികൊണ്ട് ഖത്തറിലെ സൈനികതാവളം വിപൂലീകരിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. 2001 മുതല്‍ 11,000 അമേരിക്കന്‍ പട്ടാളക്കാരാണ് അല്‍ഉദൈദിലെ ക്യാമ്പില്‍ സ്ഥിതിചെയ്യുന്നത്. സൈനിക എണ്ണത്തിലും സൗകര്യങ്ങളിലും സൈനിക താവളം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്.

വികസന പ്രവര്‍ത്തനങ്ങള്‍

വികസന പ്രവര്‍ത്തനങ്ങള്‍

പുതിയ കെട്ടിടങ്ങള്‍, ബാരക്കുകള്‍, താമസസ്ഥലങ്ങള്‍ തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങളും അമേരിക്ക നിര്‍മ്മിക്കും. ഖത്തറിന്റേയും അമേരിക്കയുടേയും സംയുക്ത സുരക്ഷാ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയും സൈനികര്‍ക്ക് മെച്ചപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റേയും ഭാഗമായാണ് പുതിയ വികസന പ്രവര്‍ത്തനങ്ങള്‍.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആല്‍ ഉദൈദില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. ഖത്തറിലെ സൈനിക താവളം അമേരിക്ക പിന്‍വലിക്കുമെന്ന് കരുതിയിരുന്ന സൗദിയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ സൈനിക നിലപാട് തിരിച്ചടിയാണ്.

നിഷേധിച്ച് അമേരിക്ക

നിഷേധിച്ച് അമേരിക്ക

അല്‍ ഉദൈദിലെ സൈനികതാവളം അമേരിക്ക മാറ്റാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്ക നേരത്തെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്തക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു.

ബഹ്‌റൈന്‍ പത്രം

ബഹ്‌റൈന്‍ പത്രം

അല്‍ ഉദൈദിലെ സൈനിക താവളം സൗദിയിലെ സുല്‍ത്താന്‍ എയര്‍ഫോയ്‌സ് താവളിത്തിലേക്ക് മാറ്റുന്നതിന്റെ പ്രവര്‍ത്തനങ്ങല്‍ അമേരിക്ക തുടങ്ങിക്കഴിഞ്ഞുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട. ഒരു ബഹ്‌റൈന്‍ പത്രമാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടിരുന്നത്.

സമ്മര്‍ദ്ദത്തില്‍

സമ്മര്‍ദ്ദത്തില്‍

അല്‍ ഉദൈദിലെ സൈനികതാവളത്തിനൊപ്പം തുര്‍ക്കിയിലെ അഞ്ചര്‍ലേക്കിലുള്ള സൈനിക താവളവും അമേരിക്ക മാറ്റാന്‍ തീരുമാനിച്ചതായി ബഹ്‌റൈന്‍പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ ഖത്തറിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നാതായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളേയെല്ലാം തള്ളിക്കൊണ്ട് സൈനിക താവളത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി അമേരിക്ക മുന്നോട്ട് പോവുകയാണ്.

നീതിന്യായ കോടതിയില്‍

നീതിന്യായ കോടതിയില്‍

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധിക്കൊപ്പം അമേരിക്കയുടെ നിലപാടും ഖത്തറിന് കൂടുതല്‍ സന്തോഷം പകരുന്നതാണ്. ഉപരോധത്തിന്റെ ഭാഗമായി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍
പലരുടെയും കുടുംബങ്ങള്‍ മറ്റു ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ടു. നേരിട്ട് തിരിച്ചുവരാന്‍ സാധിച്ചില്ല. ഇതിനെതിരെയായിരുന്നു ഖത്തര്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

കോടതി വിധി

കോടതി വിധി

ഖത്തറിന് അനുകൂലമായ തീരുമാനമാണ് ഹേഗില്‍ നിന്നുണ്ടായത്. ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ഐക്യപ്പെടാന്‍ അവസരം ഒരുക്കണമെന്നായിരുന്നു കോടതി വിധി.
2017 ജൂണ്‍ അഞ്ചിനായിരുന്നു നാല് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.

English summary
Qatar and US plan 'expansion' of al-Udeid airbase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X