Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിനെതിരായ ഉപരോധം!! നെഞ്ച് തകർന്ന് ചേന്ദമംഗലൂർ!! ആശങ്ക അവസാനിക്കുന്നില്ല!!

ഖത്തറിലെ ഏറ്റവും കൂടുതൽ മലയാളികളും ചേന്ദമംഗലംകാർ തന്നെയാണ്. ചേന്ദമംഗലൂരുകാരുടെ കൂട്ടായ്മയായ ഖത്തർ ഇസ്ലാഹിയ അസോസിയേഷനിൽ 400 ഓളം പേരാണ് അംഗങ്ങളായിട്ടുള്ളത്.

കോഴിക്കോട്: ഖത്തറിനു മേൽ അയൽ രാജ്യങ്ങളുടെ ഉപരോധം കേരളത്തെയും ബാധിക്കുമോ എന്നാണ് കേരളത്തിലുള്ളവരുടെ ആശങ്ക. എന്നാൽ ഖത്തറിലുണ്ടാകുന്ന ചെറിയൊരു നീക്കവും ഏറെ ബാധിക്കുന്നത് ചേന്ദമംഗലൂരുകാരെയാണ്. 200ൽ അധികം പോരാണ് ചേന്ദമംഗലത്തു നിന്നു മാത്രം ഖത്തറിൽ ജോലി നോക്കുന്നത്. ചേന്ദമംഗലൂരുകാരുടെ സാമ്പത്തിക സ്രോതസ് ഖത്തറാണ്.

ഖത്തറിലെ ഏറ്റവും കൂടുതൽ മലയാളികളും ചേന്ദമംഗലംകാർ തന്നെയാണ്. ചേന്ദമംഗലൂരുകാരുടെ കൂട്ടായ്മയായ ഖത്തർ ഇസ്ലാഹിയ അസോസിയേഷനിൽ 400 ഓളം പേരാണ് അംഗങ്ങളായിട്ടുള്ളത്. ഗവൺമെന്റ് മേഖലയിൽ ഉന്നത പദവി വഹിക്കുന്നവരും വൻകിട കച്ചവടക്കാരും ധാരളമായി ഉണ്ട്. ഒരാളെങ്കിലും ഖത്തറിൽ ഇല്ലാത്ത ഒറ്റ കുടുംബം പോലുമില്ല എന്നതാണ് ചേന്ദമംഗലൂരിന്റെ മറ്റൊരു പ്രത്യേകത.

gulf

ഉപരോധത്തിന്റെ വാർത്ത പുറത്തു വന്നതു മുതൽ ആശങ്കയിലായിരിക്കുകയാണ് ഇവിടെയുളളവർ. ഖത്തറിലെ ബന്ധുക്കള്‍ക്ക് നാട്ടിൽ നിന്ന് വിളിയും പോയി. ഖത്തറിലുള്ളവരേക്കാൾ നാട്ടിലുളളവർക്കാണ് ഏറെ ആശങ്ക. അതേസമയം നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് നാട്ടിലുള്ളവരെ ഖത്തറിലുള്ള ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഉപരോധം തുടർന്നാൽ തൊഴിൽ മേഖലയെയും വ്യവസായ വാണിജ്യ മേഖലയെയും ബാധിക്കുമെന്ന് പറയുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+