ഖത്തര്‍ കെഎംസിസി ഓഫീസ് കവര്‍ച്ച; എട്ട് കോടിയുടെ മോഷണം, പ്രതി ബിജെപി സ്ഥാനാര്‍ഥി

ഖത്തര്‍ കെഎംസിസി ഓഫീസില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബാലകൃഷ്ണന്‍ ആണ് അറസ്റ്റിലായത്. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ താമര ചിഹ്നത്തിലാണ് ഇയാള്‍ ജനവിധി തേടിയിരുന്നത്. ഇനിയും അഞ്ചു പ്രതികള്‍ കേസില്‍ പിടിയില്‍ ആകാനുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഖത്തറിലെ അല്‍തുമാമയിലുള്ള കെഎംസിസി ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഓഫീസ് ബോയിയെ കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു. ഓഫീസിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് ഏകദേശം 31 ലക്ഷം ഖത്തരി റിയാല്‍ കവര്‍ന്നത്. വലിയ വിവാദമായ സംഭവത്തില്‍ കെഎംസിസി ഭാരവാഹികള്‍ വിശദീകരണം നല്‍കാന്‍ തയ്യാറായിരുന്നില്ല.

qatar kmcc office robery case

കൊയിലാണ്ടിയിലുള്ളവരാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്ന് കെഎംസിസി ഭാരവാഹികള്‍ക്ക് മനസിലായിരുന്നു. തുടര്‍ന്നാണ് കെഎംസിസി ഖത്തര്‍ വൈസ് പ്രസിഡന്റ് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റഹീം കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയത്. ബോംബെ ഷാജി, സാലിഹ് എന്ന ബാവ, ഹസന്‍, നിസാര്‍, റാഷി പയ്യോളി എന്നിവരാണ് ഇനി കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍. ഇവര്‍ ഒളിവിലാണ് എന്ന് പോലീസ് പറയുന്നു.

ബാലകൃഷ്ണന്‍ പിടിയിലായതോടെ മറ്റു പ്രതികളെ വേഗത്തില്‍ പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടി പോലീസ്. കവര്‍ച്ച നടത്തിയ സംഘം നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയാണത്രെ. കേസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കോടികളുടെ കവര്‍ച്ച നടന്നിട്ടും കെഎംസിസി ഭാരവാഹികള്‍ വിശദീകരണം നല്‍കാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ മുസ്ലിംലീഗിലെ ചിലര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തുവന്നു. ഇവര്‍ക്കെതിരെ മുസ്ലിം ലീഗ് നടപടി എടുത്തതും വിവാദമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma