Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് പണി കൊടുക്കുമോ ഇന്ത്യ; ഇപ്പോള്‍ ആ ഇറക്കുമതിയില്‍ ഒന്നാമത്; പക്ഷെ ഇനി നോട്ടം അമേരിക്കയിലേക്ക്

അമേരിക്കയില്‍ നിന്നുമുള്ള ഇന്ധന ഇറക്കുതി കൂടുതല്‍ ശക്തമാക്കാനായി ഇന്ത്യ. ഷെയ്ൽ ഗ്യാസ്, എൽ എ ൻജി, അസംസ്കൃത എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചുള്ള വിലക്കുറവ് തന്നെയാണ് ഇന്ത്യയെ അമേരിക്കയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. പ്രത്യേകിച്ച് എല്‍ എന്‍ ജിയില്‍ സമീപകാലത്ത് അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി വലിയ നേട്ടമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉണ്ടാക്കുന്നതെന്നാണ് റിപ്പോർട്ട്.

നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ പ്രാഭല്യത്തില്‍ വരികയാണെങ്കില്‍ ഇറക്കുമതി കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. 'യുഎസുമായി സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു വ്യാപാര കരാറാണ് ഇന്ത്യ തേടുന്നതെങ്കിലും, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമുക്ക് അധികമായി എന്ത് ലഭിക്കുമെന്നാണ് പ്രധാനമായും നോക്കുന്നത്' അദ്ദേഹം പറഞ്ഞു.

qatar-india

ഈ വർഷം ഫെബ്രുവരിയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ ഒരു ദ്വിപക്ഷീയ വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ചർച്ച ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 2030-ഓടെ ഇന്ത്യ-യുഎസ് ദ്വിപക്ഷീയ വ്യാപാരം നിലവിലെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറിലേക്ക് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ നടപ്പിലാക്കാന്‍ രണ്ട് രാഷ്ട്രങ്ങളും ഒരുങ്ങുന്നത്.

2024-25ൽ യുഎസ് 131.84 ബില്യൺ ഡോളറിന്റെ വ്യാപാരവുമായി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി തുടരുകയാണ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയുടെ 6.22 ശതമാനവും യുഎസ് വിഹിതമാണ്, ഇത് മൊത്തം ചരക്ക് വ്യാപാരത്തിന്റെ 10.73 ശതമാനത്തോളം വരും.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ സ്റ്റീലിനും അലുമിനിയത്തിനും മേലുള്ള താരിഫുകൾ വർധിപ്പിക്കാനുള്ള പദ്ധതിയും യുഎസ് താരിഫ് തീരുമാനങ്ങൾക്കെതിരായ കോടതി ഉത്തരവിന്റെ താൽക്കാലിക നിർത്തിവയ്ക്കലും ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ കാരണം കരാർ സംബന്ധിച്ച കാര്യങ്ങളിലില്‍ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.

യുഎസിൽ നിന്നുള്ള ഷേൽ ഗ്യാസ്, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവയുടെ ഇറക്കുമതി വർധിപ്പിച്ച് വിതരണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് പ്രധാനമായും ഉള്ളത്. മെയ് മാസത്തില്‍ 280000 ബി പി ഡി ക്രൂഡ് ഓയിലായിരുന്നു ഇന്ത്യ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്തത്.

ലോകത്തിലെ നാലാമത്തെ വലിയ എല്‍ എന്‍ ജി ഇറക്കുമതിക്കാരായ ഇന്ത്യ അടുത്ത കാലം വരെയും ഇന്ധനത്തിനായി ഖത്തറിനെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും മാറി യു എസിൽ നിന്നുള്ള എൽ എൻ ജി ഇറക്കുമതി വർധിപ്പിക്കാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. 2024-ൽ യുഎസ് ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയുടെ 19 ശതമാനം വിഹിതം നേടിഅഞ്ച് വർഷത്തിനിടെ ഇത് ഇരട്ടിയായി. നിലവില്‍ ഖത്തർ കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എല്‍ എന്‍ ജി എത്തിക്കുന്നത് യു എസില്‍ നിന്നാണ്. നേരത്തെ യു എ ഇ ആയിരുന്നു പട്ടികയില്‍ രണ്ടാമത്.

എന്നാല്‍ ജനുവരി-മെയ് കാലയളവിൽ, യുഎസിൽ നിന്നുള്ള എൽഎൻജി ഇറക്കുമതി മുൻവർഷത്തെ 1.49 മില്യൺ ടണ്ണിൽ നിന്ന് 970,000 ടണ്ണായി ഒരു മൂന്നിലൊന്ന് കുറഞ്ഞതായി വോർട്ടെക്സ ഡാറ്റ കാണിക്കുന്നു. ഭൗമരാഷ്ട്രീയ സങ്കീർണതകളും സാമ്പത്തിക വെല്ലുവിളികളുമാണ് ഈ കുറവിന് കാരണം. എന്നിരുന്നാലും, ഇന്ത്യൻ കമ്പനികൾ യുഎസ് എൽഎൻജിയിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുന്നുണ്ട്.

ഇന്ത്യ എല്‍എന്‍ജിക്കായി അമേരിക്കയെ കൂടുതല്‍ ആശ്രയിക്കുമ്പോള്‍ മറുവശത്ത് തിരിച്ചടിയുണ്ടാകുന്ന് ഖത്തറിനാണ് എന്നതാണ് ശ്രദ്ധേയം. 2024-ൽ ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയിൽ 42 ശതമാനവും ഖത്തറില്‍ നിന്നായിരുന്നു. 2027-28 ഓടെ ആഗോള എൽഎൻജി വിതരണം കൂടുതല്‍ ശക്തമാകുന്നതോടെ വിലയിലും ഇടിവുണ്ടായേക്കും. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭം നല്‍കും. ഈ സമയത്ത് അമേരിക്ക കൂടുതല്‍ വിലക്കുറവ് നല്‍കുകയാണെങ്കില്‍ ഖത്തറിന്റെ വിവിഹത്തില്‍ വലിയ ഇടിവുണ്ടാകും എന്നതില്‍ യാതൊരു സംശയവുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+