കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്രുവിനെ കാണണമെന്ന് കുഞ്ഞ് ക്വാഡന്‍; താരത്തെ പോലെ വലിയ നടാനാവണം

Google Oneindia Malayalam News

''എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരൂ...'' ഉയരക്കുറവിന്‍റെ പേരില്‍ ബോഡി ഷെയിമിങ്ങിന് വിധേയനായ ക്വാഡന്‍ എന്ന 9 വയസ്സുകാരന്‍റെ കരച്ചില്‍ ആരും അത്ര പെട്ടെന്നൊന്നും മറന്ന് കാണില്ല. അത്രയും വലിയ ആഘാതമായിരുന്നു ക്വാഡന്‍റെ കരിച്ചില്‍ ലോകജനതയുടെ മനഃസാക്ഷിക്ക് ഏല്‍പ്പിച്ചത്. ക്വാഡന്‍റെ കരച്ചില്‍ അവന്‍റെ അമ്മ സാമൂഹ്യമാധ്യമങ്ങളിലുടെ പങ്കു വെച്ചതോടെ ആയിരക്കണക്കിന് ആളുകളായിരുന്നു പിന്തുണയുമായി രംഗത്ത് വന്നത്.

ജെഎന്‍യുവിലെ റോഡിന് സവര്‍ക്കറുടെ പേര്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, നാണക്കേടെന്ന് ഐഷി ഘോഷ്ജെഎന്‍യുവിലെ റോഡിന് സവര്‍ക്കറുടെ പേര്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, നാണക്കേടെന്ന് ഐഷി ഘോഷ്

മലയാളിയുടെ പ്രിയ താരം ഗിന്നസ് പക്രുവും അന്ന് ക്വാഡന് പിന്തുണ അറിയിച്ചിരുന്നു. ആ പിന്തുണയക്ക് ഗിന്നസ് പക്രുവിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്വാഡനും അമ്മയും ഇപ്പോള്‍. ഓസ്ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ഗിന്നസ് പക്രുവിനോടുള്ള തന്‍റെ നന്ദി ക്വാഡന്‍ അറിയിച്ചത്. ക്വാഡന് വേണ്ടി അമ്മ യാരക്ക ബെയില്‍സാണ് മാധ്യമത്തോട് സംസാരിച്ചത്. ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നും താരത്തെ പോലെ നടനാകണമെന്നുമുള്ള ആഗ്രഹം ക്വാഡന്‍ പ്രകടിപ്പിച്ചതായും അമ്മ പറഞ്ഞു.

 pak

'' മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്.. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോൾ നിന്റെ 'അമ്മ തോൽക്കും. ഈ വരികൾ ഓർമ്മ വച്ചോളു . ഊതിയാൽ അണയില്ല ഉലയിലെ തീ ഉള്ളാകെ ആളുന്നു ഉയിരിലെ തീ - ഇളയ രാജ - ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്''.- എന്നായിരുന്നു നേരത്തെ ക്വാഡന് പിന്തുണ അറിയിച്ച് ഗിന്നസ് പക്രു ഫേസ്ബുക്കില്‍ കുറിച്ചത്.

'രജിത് കുമാറിന്‍റെ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ മുന്‍കൂര്‍ പ്രഖ്യാപിച്ചിട്ട്, കേസുകൊണ്ട് എന്ത് ഫലം''രജിത് കുമാറിന്‍റെ സ്വീകരണം സമൂഹമാധ്യമങ്ങളില്‍ മുന്‍കൂര്‍ പ്രഖ്യാപിച്ചിട്ട്, കേസുകൊണ്ട് എന്ത് ഫലം'

ഹോളിവുഡ് സൂപ്പര്‍ താരം ഹ്യൂജ് ജാക്ക്മാന്‍, കൊമേഡിയന്‍ ബ്രാഡ് വില്യംസ് അടക്കമുളളവര്‍ ക്വാഡന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം കളിയാക്കലുകള്‍ നല്ലതല്ലെന്നും എല്ലാവരും ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. ക്വാഡന്‍, നീ കരുതുന്നതിനേക്കാള്‍ കരുത്തനാണ് എന്നായിരുന്നു ഹ്യൂജ് ട്വിറ്ററില്‍ കുറിച്ചത്. യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസ്, ക്വാഡനു വേണ്ടി ഒന്നേകാൽ കോടി രൂപയായിരുന്നു സമാഹരിച്ചത്. ഓസ്ട്രേലിയൻ നാഷണൽ റഗ്ബി ലീഗിന്റെ ഓൾ-സ്റ്റാർസ് ടീമിനെ ക്വീൻസ്‌ലാൻഡിൽ നടന്ന മത്സരത്തിലേക്ക് ടീമിനെ ആനയിക്കാനും ക്വാഡന് അവസരം ലഭിച്ചിരുന്നു.

English summary
Quaden bayles thanks to guinness pakru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X