Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയ പൃഥ്വിരാജ് കണ്ട കാഴ്ച; സന്തോഷം പങ്കുവച്ച് താരം, 14 ദിവസം മതി...

കൊച്ചി: കേരളത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുമുള്ള സൗകര്യങ്ങള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഭക്ഷണവും മരുന്നും മാത്രമല്ല ഓരോരുത്തര്‍ക്കും അനിയോജ്യമായ സാഹചര്യങ്ങളും ആദ്യ ഘട്ടത്തില്‍ ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീട് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ അല്‍പ്പം ചുരുങ്ങിയത്.

ഇനിയും കൂടുതല്‍ പേര്‍ എത്തിയാല്‍ സ്വാഭാവികമായും സൗകര്യങ്ങള്‍ വീണ്ടും ചുരുങ്ങും. കഴിഞ്ഞദിവസം ജോര്‍ദാനില്‍ നിന്നെത്തിയ നടന്‍ പൃഥ്വിരാജിനും സംഘത്തിനും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിശദാംശങ്ങള്‍....

ജോര്‍ദാനിലെ നാളുകള്‍

ജോര്‍ദാനിലെ നാളുകള്‍

എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ കേന്ദ്രമാക്കി നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ പോയത്. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കപ്പെട്ടു. ഇതോടെ സംഘം ജോര്‍ദാനില്‍ കുടുങ്ങി.

ദില്ലി വഴി കൊച്ചിയിലെത്തി

ദില്ലി വഴി കൊച്ചിയിലെത്തി

ജോര്‍ദാനിലെ വാദി റം മരുഭൂമിയിലായിരുന്നു ചിത്രീകരണം. രോഗ വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം ദിവസങ്ങള്‍ മുടങ്ങിയെങ്കിലും ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് സംഘം ജോര്‍ദാനില്‍ നിന്ന് മടങ്ങിയത്. വെള്ളിയാഴ്ച ദില്ലി വഴി കൊച്ചിയിലെത്തിയ സംഘം ക്വാറന്റൈനിലാണ്.

ബ്ലെസി തിരുവല്ലയിലെ വീട്ടില്‍

ബ്ലെസി തിരുവല്ലയിലെ വീട്ടില്‍

ചിത്രീകരണത്തിന് കൈക്ക് പരിക്കേറ്റ സംവിധായകന്‍ ബ്ലെസി തിരുവല്ലയിലെ വീട്ടില്‍ തന്നെയാണ് ക്വാറന്റൈനില്‍ കഴിയുന്നത്. അതേസമയം, പൃഥ്വിരാജ് പെയ്ഡ് ക്വാറന്റൈനിലാണ്. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് അദ്ദേഹത്തിന് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പൃഥ്വിരാജിന് ഏറെ സന്തോഷം

പൃഥ്വിരാജിന് ഏറെ സന്തോഷം

ഹോട്ടല്‍ മുറിയിലെത്തിയ പൃഥ്വിരാജിന് ഏറെ സന്തോഷം നല്‍കുന്ന കാഴ്ചയാണ് കാണാനായത്. കൊച്ചു ജിംനേഷ്യം ഒരുക്കിയിരിക്കുന്നു. തന്റെ സന്തോഷം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ആടുജീവിതത്തിന് വേണ്ടി 30 കിലോഗ്രാം ഭാരം കുറച്ചിരുന്നു താരം.

ശരീര ഭംഗി തിരികെ പിടിക്കാം

ശരീര ഭംഗി തിരികെ പിടിക്കാം

ശരീര ഭംഗി തിരികെ പിടിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഹോട്ടല്‍ മുറിയിലെ അനിയോജ്യമായ സൗകര്യങ്ങള്‍. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിയുമ്പോഴേക്കും പഴയ ശരീരം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ. ഹോട്ടല്‍ മുറിയില്‍ ജിം ഒരുക്കിയവരെ പേരെടുത്ത് പരാമര്‍ശിച്ചാണ് നടന്‍ നന്ദി അറിയിച്ചത്.

റസൂല്‍ പൂക്കുട്ടിയും എആര്‍ റഹ്മാനും

റസൂല്‍ പൂക്കുട്ടിയും എആര്‍ റഹ്മാനും

ആടുജീവിതത്തിന്റെ ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. സഹാറ മരുഭൂമിയിലാണ് മറ്റൊരു ലൊക്കേഷന്‍. റസൂല്‍ പൂക്കുട്ടി ശബ്ദ സന്നിവേശം നല്‍കുന്നുവെന്ന പ്രത്യേകത മാത്രമല്ല ചിത്രത്തിനുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാള സിനിമയ്ക്ക് സംഗീത സംവിധാനം നല്‍കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.

മാര്‍ച്ച് രണ്ടാംവാരത്തില്‍

മാര്‍ച്ച് രണ്ടാംവാരത്തില്‍

മാര്‍ച്ച് രണ്ടാംവാരത്തിലാണ് സംഘം ഷൂട്ടിങിനായി ജോര്‍ദാനിലെത്തിയത്. മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കുകയും സംഘത്തിന്റെ യാത്ര അനിശ്ചിതത്വത്തിലാകുകയുമായിരുന്നു. ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്റൈനിലായതും കൂടുതല്‍ പ്രതിസന്ധിയായി. എല്ലാ പ്രതിസന്ധിയും മറികടന്നാണ് അണിയറ പ്രവര്‍ത്തകര്‍ നാട്ടിലെത്തിയിരിക്കുന്നത്.

ലോക പ്രശസ്ത നോവല്‍

ലോക പ്രശസ്ത നോവല്‍

ബെന്യാമിന്റെ ലോക പ്രശസ്ത ആടുജീവിതം നോവല്‍ ആസ്പദമാക്കിയാണ് ചിത്രം. 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിലുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മറ്റു ചില ഭാഷകളിലേക്കും നോവല്‍ തര്‍ജമ ചെയ്തിരുന്നു. പൃഥ്വിരാജ് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+