കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാം ഉദ്ഘാടകനായ പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ യുവനേതാക്കളുടെ പേരില്ല, കലഹത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ബോര്‍ഡ് മാറ്റിയടിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: വര്‍ഗീയതക്കും അസഹിഷ്ണുതക്കുമെതിരെ എരമംഗലത്ത് ഞായറാഴ്ച നടക്കുന്ന യുവജന പ്രതിരോധ പരിപാടിയിലെ ഫ്‌ലക്‌സ് ബോര്‍ഡില്‍ വിദ്യാര്‍ഥി യുവജന നേതാക്കളുടെ പേരുവെക്കാത്തതിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ കലഹം.

നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിച്ചു,പ്രതിഷേധവുമായി പ്രതിപക്ഷം,കേരളത്തിനെതിരെ കുപ്രചാരണമെന്ന് ഗവര്‍ണര്‍നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിച്ചു,പ്രതിഷേധവുമായി പ്രതിപക്ഷം,കേരളത്തിനെതിരെ കുപ്രചാരണമെന്ന് ഗവര്‍ണര്‍

എ, ഐ ഗ്രൂപ്പിലെ യുവപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞുള്ള കലഹം മൂര്‍ച്ഛിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളിടപെട്ട് മണിക്കൂറുകള്‍ക്കകം ഫ്‌ലക്‌സ് ബോര്‍ഡ് മാറ്റിയടിച്ചു. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റിയാണ് 'യൂത്ത് അസംബ്ലി' യെന്ന പേരില്‍ യുവജന പ്രതിരോധം നടത്തുന്നത്. വിടി ബല്‍റാം എംഎല്‍എയാണ് ഉദ്ഘാടനം ചെയ്യുന്നത്.

board

യുവനേതാക്കളുടെ പേര്‌ചേര്‍ത്ത് മാറ്റിയടിച്ച ഫഌക്‌സ് ബോര്‍ഡ്

ഇതിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി മണ്ഡലം കമ്മിറ്റി ഉദ്ഘാടകനായ ബല്‍റാമിന്റെയും മുഖ്യപ്രഭാഷകനായ പി ടി അജയ്‌മോഹന്റെയും ചിത്രങ്ങള്‍വെച്ച് ഫ്‌ലക്‌സ് ബോര്‍ഡ് ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയിരുന്നു ഇതില്‍ കെഎസ് യു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി റംഷാദ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി റിയാസ് പഴഞ്ഞി എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് തര്‍ക്കത്തിന് തുടക്കം. പിന്നീടിത് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളില്‍ തര്‍ക്കംമുറുകി പിന്നീടത് എ, ഐ. ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള കലഹത്തിലേക്ക് വഴിമാറുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളിടപെട്ട് ഞായറാഴ്ച ഉച്ചയോടെ ഫ്‌ലക്‌സ് മാറ്റിയടിച്ച് കലഹത്തിന് താത്കാലിക അറുതിവരുത്തുകയായിരുന്നു. ആദ്യമടിച്ച ഫ്‌ലക്‌സില്‍ എട്ട് പേരുകള്‍ മാത്രം ഇടംപിടിച്ചപ്പോള്‍ മാറ്റിയടിച്ചതില്‍ പതിനൊന്ന് പേര്‍ക്ക് അവസരമുണ്ടായി.

English summary
Quarelling between youth congress members in a conference program in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X