കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്സാപ്പ് സന്ദേശത്തെച്ചൊല്ലി തര്‍ക്കം; ഡിവൈഎഫ്ഐ നേതാവിന് പോലീസ് മര്‍ദ്ദനം

  • By Desk
Google Oneindia Malayalam News

വടകര : വാട്ട്സാപ്പ് സന്ദേശത്തെച്ചൊല്ലി തര്‍ക്കം തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവിന് പോലീസ് മര്‍ദ്ദനം.

ഇരിങ്ങണ്ണൂരങ്ങാടിയിൽ രാത്രി ഇരു വിഭാഗം തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇരു വിഭാഗത്തെയും വിരട്ടിയോടിക്കുന്നതിനിടയിൽ ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി ഇ എം കിരൺലാലിനെ മർദിച്ചെന്നു പരാതി.

dyfiattck

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ സെക്രട്ടറി ടി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സിപിഎം പ്രകടനം നടത്തി. വാട്ട്സാപ്പ് സന്ദേശത്തെച്ചൊല്ലിയുള്ള തർ‌ക്കത്തിന്റെ പേരിൽ തൂണേരി ഭാഗത്തു നിന്നുള്ള ലീഗ് അനുഭാവികളെന്നു പറയുന്നവരാണ് പരസ്പരം ഏറ്റുമുട്ടിയതും പൊലീസെത്തി വിരട്ടിയോടിച്ചതും.

സുക്കര്‍ബര്‍ഗിന്റെ പെങ്ങള്‍ക്കും രക്ഷയില്ല; ലൈംഗിക അതിക്രമം... ഞെട്ടിപ്പിക്കുന്ന പ്രതികരണംസുക്കര്‍ബര്‍ഗിന്റെ പെങ്ങള്‍ക്കും രക്ഷയില്ല; ലൈംഗിക അതിക്രമം... ഞെട്ടിപ്പിക്കുന്ന പ്രതികരണം

പ്രശ്നമുണ്ടാക്കിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ, പേരോട്ട് സിപിഎം, ലീഗ് സംഘർ‌ഷവുമായി ബന്ധപ്പെട്ട് സമാധാന യോഗത്തിനിടയിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ഒരു സിപിഎം അനുഭാവിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൂണേരി സ്വദേശി വി.കെ. ശ്രീനുവിനെയാണ് എസ്ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ‌ വിട്ടത്.

English summary
quarrel about whatspp message-police attacked dyfi leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X