ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധം, സര്‍ക്കാര്‍ നല്കിയ ഇളവ് നിയമവിരുദ്ധമെന്നും ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്കിയ ഇളവുകള്‍ നിയമവിരുദ്ധമാണെന്നും എല്ലാ പാറമടകള്‍ക്കും പാരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും ഹൈക്കോടതി. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനുമതിക്ക് സര്‍ക്കാര്‍ നല്കിയ ഇളവുകള്‍ റദ്ദാക്കണമെന്നും 2005ലെ ഖനനനിയമം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍, ക്വാറികള്‍ക്ക് നല്‍കിയിരുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടികാണിച്ചു. ഈ ഉത്തരവിലൂടെ ഹരിത ട്രൈബൂണലിന്റെ വിധിയെ അംഗീകരിക്കുകയാണ് കോടതി ചെയ്തത്. പാരിസ്ഥിതി ആഘാത പഠനം നടത്തി ആവശ്യമായ അനുമതി വാങ്ങിയാല്‍ മാത്രമേ പാറമടകള്‍ക്ക് ഖനനം നടത്താന്‍ കഴിയുകയുള്ളൂ എന്നായിരുന്നു ഹരിയ ട്രൈബൂണലിന്റെ വിധി.

ഇതോടെ സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയിരത്തിലേറെ പാറമടകള്‍ക്ക് പൂട്ടുവീഴുമെന്നുറപ്പായി. 2014 ജൂലൈയിലാണ് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ട്രൈബൂണല്‍ ബെഞ്ച്, പാറമടകള്‍ക്ക് പാരിസ്ഥിതിക ആഘാത പഠനം ബാധകമാണെന്ന ഉത്തരവിറക്കിയത്.
എന്നാല്‍ സര്‍ക്കാര്‍ ആറ് മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ഹെക്ടറില്‍ താഴെ ഭൂമിയില്‍ ഖനനം നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഉത്തരവിറക്കിയത്. ഈ ഉത്തരവിനെയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദുചെയ്തിരിക്കുന്നത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications