കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധം, സര്‍ക്കാര്‍ നല്‍കിയ ഇളവ് നിയമവിരുദ്ധമെന്നും ഹൈക്കോടതി

  • By Athul
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ നിയമവിരുദ്ധമാണെന്നും എല്ലാ പാറമടകള്‍ക്കും പാരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നും ഹൈക്കോടതി. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനുമതിക്ക് സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ റദ്ദാക്കണമെന്നും 2005ലെ ഖനനനിയമം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍, ക്വാറികള്‍ക്ക് നല്‍കിയിരുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടികാണിച്ചു. ഈ ഉത്തരവിലൂടെ ഹരിത ട്രൈബൂണലിന്റെ വിധിയെ അംഗീകരിക്കുകയാണ് കോടതി ചെയ്തത്. പാരിസ്ഥിതി ആഘാത പഠനം നടത്തി ആവശ്യമായ അനുമതി വാങ്ങിയാല്‍ മാത്രമേ പാറമടകള്‍ക്ക് ഖനനം നടത്താന്‍ കഴിയുകയുള്ളൂ എന്നായിരുന്നു ഹരിയ ട്രൈബൂണലിന്റെ വിധി.

quarry

ഇതോടെ സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആയിരത്തിലേറെ പാറമടകള്‍ക്ക് പൂട്ടുവീഴുമെന്നുറപ്പായി. 2014 ജൂലൈയിലാണ് ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ട്രൈബൂണല്‍ ബെഞ്ച്, പാറമടകള്‍ക്ക് പാരിസ്ഥിതിക ആഘാത പഠനം ബാധകമാണെന്ന ഉത്തരവിറക്കിയത്.

എന്നാല്‍ സര്‍ക്കാര്‍ ആറ് മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ഹെക്ടറില്‍ താഴെ ഭൂമിയില്‍ ഖനനം നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഉത്തരവിറക്കിയത്. ഈ ഉത്തരവിനെയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദുചെയ്തിരിക്കുന്നത്.

English summary
The High Court on Monday cancelled the government's concession for conducting quarrying operations. Observing that the government decision violates the constitution, the High Court said that all quarrying activities should have the permission of environment ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X