കണ്ണൂർ ജില്ലയെ പിടിമുറുക്കി ക്വാറി മാഫിയ; 250 അനധികൃത ക്വാറികൾ, സർക്കാർ കണക്ക് 68ലൊതുങ്ങും!
കണ്ണൂർ: കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായപ്പോഴാണ് സമീപ കാലത്തായി ക്വാറികളെ കുറിച്ച് സംസ്ഥാന കാര്യമായ തോതിൽ ചർച്ച ചെയ്യാൻ തുടങ്ങിയത്. പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് ക്വാറികൾ നൽകുന്നത്. വികസനത്തിന് ക്വാറികൾ ആവശ്യമാണെന്ന വാദം ഒരു വശത്ത് നിൽക്കുമ്പോൾ ഇപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിന് പൂർണ്ണ പിന്തുണയണ് ലഭിച്ചു വരുന്നത്.
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്തെ ക്വാറി മാഫിയ പിടിമുറുക്കിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മീഡിയ വൺ ആണ് വാർത്ത പുറത്ത് വിട്ടത്. വനാതിര്‍ത്തികളിലടക്കം അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് ഇരുന്നൂറ്റി അന്‍പതിലേറെ കരിങ്കല്‍ ക്വാറികളാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ എന്ന മലയോര ഗ്രാമത്തില്‍ പ്രവര്‍ത്തനാനുമതിയുളളത് ഏഴ് ക്വാറികള്‍ക്കാണ് ന്നാല്‍ ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത് എഴുപതോളം ക്വാറികളാണെന്നാണ് മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രളയകാലത്ത് നാലിടത്താണ് ഇവിടെ ഉരുള്‍പൊട്ടിയത്.
നാലും ക്വാറികള്‍ക്ക് സമീപം. മൂന്നാം കുന്ന്, നരിയന്‍പാറ,മേലോരം തട്ട്,പാത്തന്‍പാറ,മുന്നൂര്‍കൊച്ചി,പുല്ലുവനം, മഞ്ഞുമല, കൊട്ടിയൂര്‍ തുടങ്ങി ജിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രവചിച്ച ഇടങ്ങളിലായിരുന്നു ഉരുൽപൊട്ടൽ. 68 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ കണക്ക് പ്രകാരം ജില്ലയില്‍ അനുമതിയുളളത്.
എന്നാൽ പ്രവർത്തിക്കുന്നത് നാന്നൂറിലധികം ക്വാറികളാണ്. ഇത്തരത്തിലാണ് പോകുന്നതെങ്കിൽ ഒരു പ്രളയകാലത്തേക്കൂടി അതിജീവിക്കാൻ ജില്ലയിലെ മലയോര മേഖലകൾക്ക് കഴിയുമോ എന്നത് സംശയമാണ്. അതേസമയം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതായാണ് ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമക്കുന്നത്. 2010ലെ പഠന പ്രകാരമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇത്തവണ ഉരുൾപൊട്ടിയത് ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ടിലുള്ള സ്ഥലങ്ങളാണോ എന്ന് വിലയിരുത്താൻ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാലവർഷത്തിൽ ചെറുതും വലുതുമായ 65 ഉരുൾപൊട്ടലുകളാണ് കേരളത്തിൽ ഉണ്ടായത്. ഇതിൽ പാലക്കാടാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായത്. 18 ഉരുള്‍പൊട്ടലുകളാണ് പാലക്കാട് ഉണ്ടായത്. മലപ്പുറത്ത് 11 ഉരുൾപൊട്ടലുകളുമുണ്ടായി എന്നാണ് റിപ്പോർട്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications