കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞി കേരളത്തിലേക്ക്, കാരണം സുരേഷ് ഗോപിയും കാവി നിറമുള്ള കോട്ടും!!!

ഇന്ത്യയുടെ സാംസ്‌ക്കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഘത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: ബ്രിട്ടന്‍ ഭരണാധികാരി എലിസബത്ത് രാജ്ഞി ഉടന്‍ കേരളം സന്ദര്‍ശിക്കും. 90 വയസുള്ള രാജ്ഞി ആദ്യമായാണ് കേരളത്തിലേക്കെത്തുന്നത്. രാജ്ഞിയുടെ ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പ് നേരത്തെ കേരളം സന്ദര്‍ശിച്ചിരുന്നു. ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് രാജ്ഞിക്ക് കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്തി കൊടുത്തത്.

ഇന്ത്യയുടെ സാംസ്‌ക്കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഘത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു. അന്ന് കാവി നിറമുളള കോട്ട് ധരിച്ച സുരേഷ് ഗോപി രാജ്ഞിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ രാജ്ഞി സുരേഷ് ഗോപിയുമായി ഏറെസമയം സംസാരിക്കുകയും ചെയ്തു.

queenandsureshgopi

ഈ സംഭാഷണത്തിനിടെയാണ് സുരേഷ് ഗോപി കേരളത്തിന്റെ വൈവിദ്ധ്യവും പ്രകൃതിഭംഗിയും രാജ്ഞിയോട് വിവരിച്ചതെന്നും കേരള കൗമുദി ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സുരേഷ് ഗോപിയുമായുള്ള സംഭാഷണത്തിന് ശേഷം രാജ്ഞിക്ക് കേരളം സന്ദര്‍ശിക്കണമെന്ന മോഹമുദിച്ചു. രാജ്ഞി കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുവെന്ന വിവരം ബക്കിംഗ്ഹാം കൊട്ടാരം അടുത്തിടെയാണ് സുരേഷ് ഗോപിയെ അറിയിച്ചത്.

sureshgopi

വിവരം ലഭിച്ച സുരേഷ് ഗോപി ഈ കാര്യം ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു. രാജ്ഞി വരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് പറഞ്ഞ മുഖ്യമന്ത്രി സന്ദര്‍ശനം മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിര്‍ദേശവും നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീയതി തീരുമാനിച്ച് അറിയിക്കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. സുരേഷ് ഗോപിയും ഈ തീരുമാനത്തോട് യോജിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച പല പരിപാടികളുമുള്ളതിനാല്‍ അടുത്ത വര്‍ഷം ഏപ്രിലിലാകും രാജ്ഞി കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുള്ളുവെന്ന് കൊട്ടാരം അധികൃതര്‍ പറയുന്നതായും കേരള കൗമുദി റിപ്പോര്‍ട്ടിലുണ്ട്.

English summary
Kerala Kaumudi Daily reports Queen Elizabeth will visit kerala soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X