കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യങ്ങൾ സിലബസിനു പുറത്ത് നിന്ന് ; വിദ്യാർഥികളെ കുഴക്കി കാലിക്കറ്റ് സർവകലാശാല

Google Oneindia Malayalam News

കോഴിക്കോട്: സിലബസിനു പുറത്ത് നിന്ന് ചോദ്യങ്ങൾ ചോദിച്ച് വിദ്യാർഥികളെ കുഴക്കി കാലിക്കറ്റ് സർവകലാശാല.ഇന്നലെ നടന്ന ആറാം സെമസ്റ്റർ ഹിസ്റ്ററി പരീക്ഷയിലെ കണ്ടംപററി കേരള പേപ്പറിലാണ് സിലബസിനു പുറത്തെ ചോദ്യങ്ങൾ വന്നത്.

രജനികാന്തിന് സ്റ്റാലിന്റെ പരിഹാസം; പാർട്ടി സമ്മേളനം കാണൂ... 'രാഷ്ട്രീയ ശൂന്യത'യെന്ന വീക്ഷണം മാറും!
അഞ്ച് സെഷനുകളിലായി ക്രമീകരിച്ച ചോദ്യക്കടലാസിൽ നാല്, അഞ്ച് സെഷനിലെ ചോദ്യങ്ങളാണ് സിലബസിനു പുറത്ത് നിന്ന് ചോദിച്ചത്. ആറ് മാർക്കിനുള്ള ഷോർട്ട് എസ്സേ, 15 മാർക്ക് വീതമുള്ള എസ്സേ ചോദ്യങ്ങൾ ഓപ്ഷനില്ലാത്ത വിധം സിലബസിന് പുറത്തുള്ളവയാണ്. ഹിസറ്റി ഓഫ് മോഡേൺ കേരള എന്ന ഒരു പേപ്പറിൽ ചോദിക്കേണ്ട ചോദ്യങ്ങളാണ് ചോദ്യപേപ്പറിലുള്ളതെന്നാണ് വിദ്യാർഥികൾ പറയുന്നത്. അതേസമയം ഭൂപടം, ചേരുംപടി ചേർക്കൽ, രണ്ട് മാർക്കിന്റെ ചോദ്യങ്ങൾ എന്നിവയെല്ലാം സിലബസിൽ നിന്നു വന്നു.

calicut

ആറ് മാർക്കിന്റെ സെഷനിൽ രണ്ട് ചോദ്യം ഒഴികെ മറ്റു നാലെണ്ണവും ഹിസറ്റി ഓഫ് മോഡേൺ കേരള പേപ്പറുമായി ബന്ധപ്പെട്ടതാണ്. എന്നാൽ 15 മാർക്കിന്റെ എസ്സേ ചോദ്യങ്ങൾ ഓപ്ഷനില്ലാതെ സിലബസിന് പുറത്ത് നിന്ന് വന്നത് വിദ്യാർഥികളെ കുഴക്കി. ചോദ്യപ്പേപ്പറിലെ വിഷയം സംബന്ധിച്ച് സർവകലാശാല അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികൾ. അതെ സമയം ചോദ്യങ്ങൾ മാറി വന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നാണ് സർവകലാശാല അധികൃതർ നൽകുന്ന വിശദീകരണം.

ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതെന്തിന്? അതിന് മറ്റൊരു കാരണമുണ്ട്, കർണാടകയിൽ 'ജാതിക്കളി'ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതെന്തിന്? അതിന് മറ്റൊരു കാരണമുണ്ട്, കർണാടകയിൽ 'ജാതിക്കളി'

English summary
questions from out of syllubus; calicut university semester exam makes trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X