Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജനെ 'ശരിയാക്കി'... വിജിലന്‍സ് പ്രാഥമിക പരിശോധന; പിണറായി റോക്ക്‌സ്

തിരുവനന്തപുരം: എല്ലാം ശരിയാവും എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ആദ്യം മന്ത്രിസഭയിലെ പ്രധാനിയെ തന്നെ 'ശരിയാക്കിക്കൊണ്ട്' തുടങ്ങി. ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തും.

ത്വരിത പരിശോധന സംബന്ധിച്ച ഉത്തരവി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അടുത്ത ദിവസം പുറത്തിറക്കും. ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ ത്വരിപരശോധന നടത്താമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ തന്നെയാണ് ഇപ്പോള്‍ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിടുന്നത്. ജേക്കബ് തോമസും പിണറായി വിജയനും വ്യാഴാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിരുന്നു.

EP Jayarajan

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ നാല് മാസത്തിനിടെ വ്യവസായ വകുപ്പില്‍ നടന്ന നിയമങ്ങള്‍ എല്ലാം തന്നെ വിജിലന്‍സ് പരിശോധിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കെതിരെ ശക്തമായ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലായിപ്പോഴും മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിരുന്നത്. കെഎം മാണിയുടെ കാര്യത്തിലും കെ ബാബുവിന്റെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെ ആയിരുന്നു.

അതില്‍ നിന്ന് വ്യത്യസ്തമായാണ് പിണറായി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടുന്നത്. തുടക്കത്തില്‍ തന്നെ ജയരാജനെ സംരക്ഷിക്കുന്നതോ പിന്തുണക്കുന്നതോ ആയ ഒരു നിലപാടും പാര്‍ട്ടിയോ സര്‍ക്കാരോ സ്വീകരിച്ചിരിന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+