കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചരത്നങ്ങളിൽ നാല് പേർ കതിർമണ്ഡപത്തിലേക്ക്, പഞ്ചരത്നം വീട്ടിൽ കല്യാണ മേളം

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്ര, ഉത്തര, ഉത്രജ, ഉത്തമ, ഉത്രജന്‍.. ഈ അഞ്ച് പേരുകള്‍ മലയാളികള്‍ക്ക് അന്യമേ അല്ല. ഒരുമിച്ച് പിറന്ന് വീണത് മുതല്‍ ഇവര്‍ അഞ്ച് പേരും മലയാളികള്‍ക്ക് സുപരിചിതരാണ്, പഞ്ചരത്‌നങ്ങള്‍ എന്ന പേരില്‍. പഞ്ചരത്‌നങ്ങളില്‍ നാല് പേര്‍ പുതുജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാനുളള ഒരുക്കത്തിലാണ്. പഞ്ചരത്‌നം എന്ന് പേരിട്ട വീട്ടില്‍ കല്യാണ മേളം തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവിലാണ് പഞ്ചരത്‌നം എന്ന വീട്. രമാദേവിയുടേയും പ്രേം കുമാറിന്റെയും മക്കളാണ് ഒരുമിച്ച് പിറന്ന് വീണ ഈ അഞ്ച് പേര്‍. ഒറ്റപ്രസവത്തില്‍ തന്നെ മിനുറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ് രമാദേവി 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

marriage

എന്നാല്‍ കുട്ടികള്‍ക്ക് പറക്കമുറ്റുന്ന പ്രായത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പ്രേംകുമാര്‍ മരണപ്പെട്ടു. മലയാളികള്‍ ഒരേ മനസ്സോടെ ഈ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം പ്രാര്‍ത്ഥനകളോടെ നിന്നു. സര്‍ക്കാര്‍ കനിഞ്ഞതോടെ രമാ ദേവിക്ക് സഹകരണ ബാങ്കില്‍ ജോലി ലഭിച്ചു. ഇതോടെ ഇരുളടഞ്ഞ് പോയെന്ന് കരുതിയ ജീവിതങ്ങളില്‍ വീണ്ടും പ്രകാശം പരന്നു. പഠനം പൂര്‍ത്തിയാക്കി അഞ്ച് പേരും ജോലിയും നേടിക്കഴിഞ്ഞു.

എഞ്ചിനീയറായ ഉത്രജന്‍ വിദേശത്തേക്ക് പോകാനൊരുങ്ങുകയാണ്. ഉത്ര ഫാഷന്‍ ഡിസൈനറാണ്. ഉത്രജയും ഉത്തമയും അനസ്‌തേഷ്യ ടെക്‌നീഷ്യന്മാരായി ജോലി ചെയ്യുന്നു. ഉത്തരയാകട്ടെ മാധ്യമപ്രവര്‍ത്തകയുമാണ്. ഏപ്രിലില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് നാല് പെണ്‍കുട്ടികളുടേയും വിവാഹം. അച്ഛനില്ലാത്ത കുറവ് നികത്തി ഉത്രജനാണ് കാരണ സ്ഥാനത്തുളളതെന്ന് രമാദേവി പറയുന്നു.

English summary
Quintuplet sisters of Thiruvananthapuram are getting married
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X