കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്റെ പിതാവിനെ ആക്രമിക്കാന്‍ കാമുകിയുടെ വക ക്വട്ടേഷന്‍; കാരണം എന്തെന്നറിയണോ?

  • By Gowthamy
Google Oneindia Malayalam News

കാട്ടാക്കട: കാമുകന്റെ പിതാവിനെ ആക്രമിക്കാന്‍ കാമുകി ക്വട്ടേഷന്‍ നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘം പോലീസ് പിടിയിലായി. ജോലിക്കു പോകുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തിലാണ് ക്വട്ടേഷന്‍ സംഘം പിടിയിലായത്. ക്വട്ടേഷന്‍ നല്‍കിയ സ്ത്രീ ഒളിവിലാണ്.

ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ കോട്ടൂര്‍ ചമതമൂട് സബൂറ മന്‍സിലില്‍ ഷാഹുല്‍ ഹമീദിനു നേരെയാണ്് ആക്രമണം ഉണ്ടായത്. വഴിയില്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു.

മുളക് പൊടി എറിഞ്ഞ് ആക്രമണം

മുളക് പൊടി എറിഞ്ഞ് ആക്രമണം

ജോലിക്കു പോകുന്നതിനിടെയാണ് ഷാഹുല്‍ ഹമീദിനു നേരെ ആക്രമണം ഉണ്ടായത്. തടഞ്ഞു നിര്‍ത്തി മുളക് പൊടി എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു.

ക്വട്ടേഷന്‍ സംഘം

ക്വട്ടേഷന്‍ സംഘം

ആക്രമണത്തിനു നേതൃത്വം നല്‍കിയ ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്്തു. വെഞ്ഞാറമൂട് വേളാവൂര്‍ നുഫൈസ മന്‍സിലില്‍ അന്‍സര്‍പിരപ്പിന്‍കോട് എയ്ഞ്ചല്‍ ഭവനില്‍ ബിനു, കുടപ്പനക്കുന്ന് കഴക്കോട്ടുകോണം വീട്ടില്‍ പ്രമോദ്, കേശവദാസപുരം തെങ്ങുവിള വീട്ടില്‍ ശബരി, കേശവദാസുപുരം റഫീഖ് മന്‍സിലില്‍ തന്‍സീര്‍, കേശവദാസപുരം അനീഷ് നിവാസില്‍ അനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തലയ്ക്ക് പരുക്ക്

തലയ്ക്ക് പരുക്ക്

ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ കോട്ടൂര്‍ ചമതമൂട് സബൂറ മന്‍സിലില്‍ എം ഷാഹുല്‍ ഹമീദിനെ ഓഗസ്റ്റ് 19നാണ് ആക്രമിച്ചത്. പുലര്‍ച്ചെ 5.30ഓടെ കോട്ടൂര്‍ ഉത്തരംകോട് സ്‌കൂളിനു സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷാഹുല്‍ ഹമീദ് ഇപ്പോഴും ചികിത്സയിലാണ്.

ക്വട്ടേഷന്‍ നല്‍കിയത്

ക്വട്ടേഷന്‍ നല്‍കിയത്

ഷാഹുല്‍ ഹമീദിന്റെ മകന്റെ മകന്റെ കാമുകി പോത്തന്‍കോട് ശാന്തിഗരി ആശ്രമത്തിന് സമീപം താമസിക്കുന്ന റംസിയാണ് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. 40,000 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.

കാരണം

കാരണം

വിവാഹിതയും ഒരുകുഞ്ഞിന്റെ അമ്മയുമായ റംസി ഇക്കാര്യം മറച്ചു വച്ച് ഷാഹുല്‍ ഹമീദിന്റെ മകനുമായി പ്രണയത്തിലായി. എന്നാല്‍ യുവതി വിവാഹിതയാണെന്ന കാര്യം അറിഞ്ഞ ഷാഹുല്‍ ഹമീദ് ഈ ബന്ധത്തില്‍ നിന്ന് മകനെ പിന്തിപ്പിച്ചു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷാഹുല്‍ ഹമീദിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.

 നിരീക്ഷിച്ചിരുന്നു

നിരീക്ഷിച്ചിരുന്നു

ശ്രീകാര്യം സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിനുവിനും സുഹൃത്ത് അന്‍സാറിനുമാണ് ക്വട്ടേഷന്‍ നല്‍കിയത്. ആക്രമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് റംസിയും മറ്റ് പ്രതികളും ചേര്‍ന്ന് വീടും പരിസരവും നിരീക്ഷിച്ചിരുന്നു.

ഒളിവില്‍

ഒളിവില്‍

അതേസമയം സംഭവത്തിനു പിന്നാലെ റംസി ഒളിവില്‍ പോയിരിക്കുകയാണ്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

വണ്ടി കേന്ദ്രീകരിച്ച്

വണ്ടി കേന്ദ്രീകരിച്ച്

ക്വട്ടേഷന്‍ സംഘത്തിന്റെ വണ്ടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റൊരു ക്വട്ടേഷന്‍ നടത്താന്‍ പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

English summary
quotation gang arrested for attack driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X