പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് പാര്‍ട്ടിക്കാരല്ല, ക്വട്ടേഷന്‍ സംഘമെന്ന് സിപിഎം
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ പാര്‍ട്ടിക്കാരല്ല ക്വട്ടേഷന്‍ സംഘമാണെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ സോക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തിയത്.
നേരത്തെ വിഎസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ചന്ദ്രനടക്കം അഞ്ച് പേര്‍ക്ക് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിനെതുടര്‍ന്ന് ലതീഷ് ചന്ദ്രനേയും മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബുവിനേയും പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു.

മൂന്ന് ക്വട്ടേഷന്‍ സംഘങ്ങളാണ് പ്രതിമ തകര്‍ത്തതെന്നും നിവവില്‍ അന്വേഷണ സംഘം കണ്ടെത്തിയ അഞ്ച് പേര്‍ക്കും സംഭവവുമായി ബന്ധമില്ലെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തി.
ക്വട്ടേഷന്‍ സംഘത്തിന് മുമ്പ് മറ്റൊരു പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ, പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന അഞ്ച് പേരെ ശരിയായ അന്വേഷണം നടത്താതെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് വിഎസ് അച്യുതാനന്ദന് ആരോപണം ഉന്നയിച്ചിരുന്നു.
തന്നെ പുറത്താക്കിയത് പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന് ലതീഷ് ചന്ദ്രന് പറഞ്ഞു.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications