കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്‌ പാര്‍ട്ടിക്കാരല്ല, ക്വട്ടേഷന്‍ സംഘമെന്ന് സിപിഎം

  • By Athul
Google Oneindia Malayalam News

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ പാര്‍ട്ടിക്കാരല്ല ക്വട്ടേഷന്‍ സംഘമാണെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ സോക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തിയത്.

നേരത്തെ വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ചന്ദ്രനടക്കം അഞ്ച് പേര്‍ക്ക് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിനെതുടര്‍ന്ന് ലതീഷ് ചന്ദ്രനേയും മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബുവിനേയും പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു.

p krishna pilli

മൂന്ന് ക്വട്ടേഷന്‍ സംഘങ്ങളാണ് പ്രതിമ തകര്‍ത്തതെന്നും നിവവില്‍ അന്വേഷണ സംഘം കണ്ടെത്തിയ അഞ്ച് പേര്‍ക്കും സംഭവവുമായി ബന്ധമില്ലെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

ക്വട്ടേഷന്‍ സംഘത്തിന് മുമ്പ് മറ്റൊരു പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ, പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന അഞ്ച് പേരെ ശരിയായ അന്വേഷണം നടത്താതെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് വിഎസ് അച്യുതാനന്ദന്‍ ആരോപണം ഉന്നയിച്ചിരുന്നു.

തന്നെ പുറത്താക്കിയത് പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന് ലതീഷ് ചന്ദ്രന്‍ പറഞ്ഞു.

English summary
The commission appointed by the CPM to look into the attack on P Krishna Pillai memorial has found that a quotation gang was behind the incident. According to the report of the commission, led by the party district secretary, party workers have no role in the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X