കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്താശയുമായി മുന്‍ മന്ത്രി, കോണ്‍ഗ്രസ്സുകാര്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിന് ഉന്നത ബന്ധം?

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഒരു മന്ത്രിയുടെ ഒത്താശയോടെയാണ് സംഘം പ്രവര്‍ത്തിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു

  • By Gowthamy
Google Oneindia Malayalam News

കൊച്ചി : കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട ഗുണ്ടാ സംഘം ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

മരട് നഗരസഭ വൈസ് ചെയര്‍മാനും മണ്ഡലം പ്രസിഡന്റുമായ ആന്റണി ആശാം പറമ്പില്‍,കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ ഒളിവിലാണ്. സംഘത്തിലെ നാലു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. കേസില്‍ പത്തു പേര്‍ പ്രതികളാണ്.

Arrest

റംഷാദ്, ഭരതന്‍ ഷിജു, കൊഞ്ച് സലാം, ഓട്ടോ അഭി എന്നിവരാണ് പിടിയിലായത്. മരട് സ്വദേശി ഷുക്കൂറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിലം നികത്തലുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ തട്ടിക്കൊണ്ട്‌പോയി മര്‍ദിച്ചുവെന്നാണ് പരാതി.

ആന്റണി ആശാംപറമ്പിലാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഷുക്കൂര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ആന്റണിയുടെ കാറിലാണ് തട്ടിക്കൊണ്ട് പോയതെന്നും ഷുക്കൂര്‍ പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ കാരണം ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് പരാതിക്കാരനായ ഷുക്കൂര്‍ പറയുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഒരു മന്ത്രിയുടെ ഒത്താശയോടെയാണ് സംഘം പ്രവര്‍ത്തിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ആന്റണിക്കും ജിന്‍സനുമായി തിരച്ചില്‍ തുടരുന്നു. സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെട്ട സംഘത്തെ പിടി കൂടിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

English summary
Quotation gang including congress leaders arrested in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X