കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലക്കുടിയിലെ റിയല്‍എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊല: പിന്നില്‍ കൊച്ചിയിലെ ഉന്നതന്‍?

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി പരിയാരത്ത് തോട്ടം പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. വീരം പറമ്പില്‍ രാജീവനാണ് കൊല്ലപ്പെട്ടത്. രാജീവനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാജീവനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നാണ് സൂചന. പരിയാരം തവളപ്പാറയില്‍ എസ്ഡി കോണ്‍വെന്റിന്റെ കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭൂമി ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം. രാതജീവനെ തട്ടിക്കൊണ്ട് വന്ന ശേഷമാണ് കൊല നടത്തിയത്.

കൊല്ലപ്പെട്ട നിലയില്‍

കൊല്ലപ്പെട്ട നിലയില്‍

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വീരം പറമ്പില്‍ രാജീവനാണ് കൊല്ലപ്പെട്ടത്. പരിയാരം തവളപ്പാറയില്‍ എസ്ഡി കോണ്‍വെന്റിന്റെ കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ച് കൊല

ശ്വാസം മുട്ടിച്ച് കൊല

രാജീവനെ തട്ടിക്കൊണ്ട് വന്ന ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. രാജീവന്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തി വരികയായിരുന്ന തോട്ടത്തിനു സമീപത്തു വച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് സൂചന

പിടിവലി നടന്നതിന്റെ പാട്

പിടിവലി നടന്നതിന്റെ പാട്

ഇവിടെ നിന്ന് ഇയാളുടെ സ്‌കൂട്ടറും കുടയും മുൂന്നു പേരുടെ ചെരിപ്പും ലഭിച്ചിരുന്നു. പിടിവലി നടന്നതിന്റെ അടയാളവും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ വച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിച്ചെന്നാണ് സൂചന.

ക്വട്ടേഷന്‍ സംഘം

ക്വട്ടേഷന്‍ സംഘം

നാലംഗ ക്വട്ടേഷന്‍ സംഘമാണ് രാജീവനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇടപാടിലെ തര്‍ക്കം

ഇടപാടിലെ തര്‍ക്കം

വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം. വസ്തു ഇടപാടിനായി അഡ്വാന്‍സ് നല്‍കിയിരുന്ന പണം തിരിച്ചു കിട്ടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നും പോലീസ് പറയുന്നു.

പ്രമുഖ അഭിഭാഷകന്‍

പ്രമുഖ അഭിഭാഷകന്‍

രാജീവനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.

പായ കൊണ്ട് ശ്വാസം മുട്ടിച്ച്

പായ കൊണ്ട് ശ്വാസം മുട്ടിച്ച്

പായകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ഒഴിഞ്ഞ കെട്ടിടത്തില്‍ ആളനക്കം കേട്ടതിനെ തുടര്‍ന്ന് സമീപവാസി സ്ഥലത്തെത്തിയപ്പോള്‍ ലക്കുകെട്ട നിലയില്‍ ഒരാളെ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടപ്പോള്‍ കെട്ടിടത്തിലുണ്ടായിരുന്ന ആള്‍ ആക്രോശിച്ച് ഓടിച്ചു. സംശയം തോന്നിയതിനെ തുടര്‍ന്ന് സമീപവാസി പോലീസില്‍ അറിയിക്കുകയായിരുന്നു.

കാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

രാജീവിനെ കാണാനില്ലെന്ന് കാട്ടി നേരത്തെ മകനും പരാതി നല്‍കിയിരുന്നു. എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
quotation gang killed real estate broker in chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X