Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ് തിലങ്കേരി അറസ്റ്റില്‍: ക്വട്ടേഷന്‍ തലവനെതിരെ കാപ്പ ചുമത്തി

ആകാശിന്റെ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം നേരത്തെ തിലങ്കേരിയില്‍ സിപിഎം ആകാശിനെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും സിപിഎം ചേര്‍ന്നിരുന്നു.

AKASH THILLANGERI

കണ്ണൂര്‍: ക്വട്ടേഷന്‍ സംഘത്തലവന്‍ ആകാശ് തിലങ്കേരി അറസ്റ്റില്‍. ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്ക് ശേഷമാണ് ആകാശ് അറസ്റ്റിലാവുന്നത് മുഴക്കുന്ന് പോലീസ് ആകാശ് തിലങ്കേരിയെ അറസ്റ്റ് ചെയ്തത്. ആകാശിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.

ആകാശിന്റെ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം നേരത്തെ തിലങ്കേരിയില്‍ സിപിഎം ആകാശിനെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും സിപിഎം ചേര്‍ന്നിരുന്നു.

ഇയാളുമായി യാതൊരു ബന്ധവും പാര്‍ട്ടിക്കില്ലെന്നും അറിയിച്ചിരുന്നു. പി ജയരാജനെയും ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ആകാശിന്റെ അറസ്റ്റില്‍ സിപിഎം സമ്മര്‍ദവുമുണ്ടെന്നാണ് സൂചന.

സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പരാതിയില്‍ ആകാശിനെതിരെ സ്ത്രീത്വത്തെ ്അപമാനിച്ചുവെന്നതിന് മുഴക്കുന്ന പോലീസ് കേസെടുത്തിരുന്നു.

മട്ടന്നൂര്‍ പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തിയെന്നതിന് മറ്റൊരു കേസും എടുത്തിരുന്നു. ഇതില്‍ സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ കഴിഞ്ഞ ദിവസം ആകാശ് തിലങ്കേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് കോടതി ജാമ്യവും അനുവദിച്ചിരുന്നു.

ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്.കണ്ണൂര്‍ നേതൃത്വവും, സംസ്ഥാന നേതൃത്വവും ആകാശിനെതിരെ രംഗത്ത് വന്നിരുന്നു.

പി ജയരാജനെ വാഴ്ത്തുന്ന പിജെ ആര്‍മിയെന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. ഈ സംഘം സ്വര്‍ണക്കടത്ത് ക്വട്ടേഷനും, ഗുണ്ടാ പ്രവര്‍ത്തനവും നടത്തുന്നുണ്ടെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+