യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തലങ്ങും വിലങ്ങും വെട്ടി; വീണ്ടും ക്വട്ടേഷന്‍ കൊല
ഹരിപ്പാട്: ഹരിപ്പാട്ട് വീണ്ടും ക്വട്ടേഷന്‍ കൊല. ക്വട്ടേഷന്‍ സംഘം യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. നങ്ങ്യാര്‍ കുളങ്ങര കറുകത്തറയില്‍ ലിജോ വര്‍ഗീസിനെയാണ് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ലിജോയുടെ വീട്ടിലെത്തിയ സംഘം പുറത്തേക്ക് വിളിച്ച് കൊണ്ട് പോവുകയായിരുന്നു. ലിജോ പുറത്തിറങ്ങിയതോടെ പതുങ്ങിയിരുന്ന സംഘം ലിജോയെ വെട്ടി വീഴ്ത്തുകയായിരുന്നു. തറയില്‍ വീണിട്ടും തലങ്ങും വിലങ്ങും വെട്ടി. ലിജോയുടെ വിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും ക്വട്ടേഷന്‍ സംഘം രക്ഷപ്പെട്ടു.

ലിജോയെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് മാസത്തിനിടെ ഉണ്ടാകുന്ന ആറാമത്തെ കൊലപാതകമാണിത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ലിജോ. കേസില്‍ ഇയാള്‍ റിമാന്‍ഡിലാണ്. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായെന്നാണ് വിവരങ്ങള്‍.












Click it and Unblock the Notifications