പ്രതികാരം തീര്‍ത്തത് നടുറോഡില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി
കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ഥികളെ തൊട്ടു കളിക്കണ്ട, അവര്‍ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെ ഉണ്ട്. കോട്ടയം തിരുനക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതിനു പ്രതികാരം തീര്‍ത്തത് നടുറോഡില്‍ കുത്തി വീഴ്ത്തിയാണ്. മര്‍ദനമേറ്റ കുട്ടി സഹോദരനെയും ക്വട്ടേഷന്‍ സംഘത്തെയും കൂട്ടി വന്നാണ് അശോക് എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചത്.
കാരാപ്പുഴ സ്വദേശിയും പബ്ലിക് കോളേജിലെ വിദ്യാര്‍ഥിയുമായ അശോകും സുഹൃത്തുക്കളും ചേര്‍ന്നു കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിനു പ്രതികാരം തീര്‍ക്കാന്‍ പതിനേഴുകാരന്‍ സഹോദരന്‍ എബിയെയും സംഘങ്ങളെയും കൂട്ടികൊണ്ടു വരികയാണ് ഉണ്ടായത്. തിരുനക്കരയിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന അശോകിനെ സംഘത്തിലെ ഒരാള്‍ തിയറ്റര്‍ റോഡിലേക്കു വിളിച്ചു കൂട്ടികൊണ്ടു പോകുകയായിരുന്നു.

അവിടെവച്ചാണ് അശോകിനെ ആക്രമിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥി ബാഗില്‍ നിന്നും കത്തിയെടുത്ത് അശോകിന്റെ വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായി കിടന്ന അശോകിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ അശോക് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടയില്‍ സംഭവം നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയും സംഘത്തിലുണ്ടായിരുന്ന ജിഷ്ണുവിനെയും പോലീസ് പിടികൂടി. മറ്റു അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പതിനേഴു വയസ്സു മാത്രം പ്രായം ഉള്ളവരാണ് ഈ അക്രമം ചെയ്തിരിക്കുന്നത്. സംഘത്തിലെ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിച്ചുണ്ട്.












Click it and Unblock the Notifications