കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സയനൈഡ്' ചതിച്ചു: സഹോദരനെ കൊല്ലാന്‍ 20 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയ അനുജനും സംഘവും പിടിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അഭിഭാഷകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടയം വെറ്റിക്കോണം ബിന്ദുഭവനില്‍ ജ്യോതീന്ദ്രനാഥ്(49), കരകുളം പൊട്ടന്‍ചിറ വീട്ടില്‍ ശങ്കര്‍(36), അരുവിക്ക വികാസ് നഗറില്‍ മരുതംമൂട് വീട്ടീല്‍ രതീഷ്(33), അരുവിക്കര നെല്ലിവിള വീട്ടില്‍ മോഹന്‍സതി(36), മണക്കാട് പുഞ്ചക്കരി എസ് ഭവനില്‍ ഉണ്ണി എന്ന ജോജെ(29) പുഞ്ചക്കറി വട്ടവിള വീട്ടില്‍ അനില്‍ (28) എന്നിവരാണ് പിടിയിലായത്.

ജ്യോതീന്ദ്രനാഥിന്‍റെ സഹോഹദരനും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനുമായ ജ്യോതികുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..

20 ലക്ഷം

20 ലക്ഷം

ജ്യോതികുമാറിന്‍റെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി അദ്ദേഹത്തെ കൊലപ്പെടുത്താന്‍ സഹോദരനായ ജ്യോതീന്ദ്രനാഥ് ശങ്കറിന്‍റെ നേത്വത്തിലുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിന് 20 ലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ പറഞ്ഞുറപ്പിച്ചത്.

ജുലായ് 3ന്

ജുലായ് 3ന്

ജുലായ് 3 നും രാത്രി 10.30 ന് ജ്യോതികുമാറിന്‍റെ വഞ്ചിയൂര്‍ ഓഫിസില് അതിക്രമിച്ചു കടന്ന സംഘം അദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അഭിഭാഷകന്‍റെ കാറില്‍ തന്നെയായിരുന്നു സംഘം ആര്യങ്കാവ് ഭാഗത്തേക്ക് പോയത്. കാറിലും സംഘം മര്‍ദ്ദനം തുടരുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു.

കൊക്കയില്‍ തള്ളിയിട്ടു

കൊക്കയില്‍ തള്ളിയിട്ടു

കാറില്‍ വെച്ച് തന്നെ സയനൈഡ് എന്ന് ഇവര്‍ തെറ്റിദ്ധരിച്ച ഒരു പൊടി ജ്യോതികുമാറിനെ ബലമായി കഴിപ്പിക്കുകയും കഴുത്ത് മുറുക്കുകയും ചെയ്ത്. തുടര്‍ന്ന് അബോധാവസ്ഥയിലായ ജ്യോതികുമാറിനെ മരിച്ചെന്നു കരുതി കൈയും കാലും കെട്ടിയ നിലയില്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റിനും സമീപമുള്ള കൊക്കയില്‍ തള്ളിയിട്ടു. കാര്‍ പിന്നീട് തമിഴ്നാട്ടിലെ പുളിയറയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

രക്ഷപ്പെടല്‍

രക്ഷപ്പെടല്‍

ബോധം തിരിച്ചു കിട്ടിയ ജ്യോതികുമാര്‍ കൊക്കയില്‍ നിന്ന് രക്ഷപ്പെട്ട് മുകളില്‍ കയറി പ്രദേശവാസികളുടെ സഹായത്തോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തിന്‍റെ മര്‍ദ്ദനത്തിലും കൊക്കയില്‍ തള്ളിയിട്ടപ്പോഴും ജ്യോതികുമാറിന് നിരവധി പരിക്കുകള്‍ പറ്റിയിരുന്നു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ടവറുകള്‍ കോന്ദ്രീകരിച്ചുള്ള അന്വേഷണം

ടവറുകള്‍ കോന്ദ്രീകരിച്ചുള്ള അന്വേഷണം

ജ്യോതികുമാറിന്‍റെ പരാതിയില്‍ ആര്യങ്കാവ് മുതല്‍ കാര്‍ ഉപേക്ഷിച്ച പുളിയറവരേയുള്ള മൊബൈല്‍ ടവറുകള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. നെട്ടയത്തും പരിസര പ്രദേശങ്ങളിലും ജ്യോതികുമാറിനുള്ള സ്വത്തുക്കള്‍ സ്വന്തമാക്കാനാണ് സഹോദരനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജ്യോതീന്ദ്രനാഥ് പോലീസിനോട് വ്യക്തമാക്കി.

മൊഴി

മൊഴി

ജ്യോതികുമാറിനെ കൊലപ്പെടുത്താനായി 20 ലക്ഷം രൂപയാണ് ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് വാഗ്ദാനം ചെയ്തത്. മുന്‍കൂറായി ഒന്നര ലക്ഷം രൂപ കൈമാറിയെന്നും ജ്യോതീന്ദ്രനാഥ് പറഞ്ഞു. സ്വത്തുക്കള്‍ അവിവാഹിതനായ സഹോദരന്‍ മറ്റ് ബന്ധുക്കള്‍ക്ക് നല്‍കുമെന്ന ജ്യോതീന്ദ്രനാഥിന്‍റെ സംശയമാണ് കൊലപാതശ്രമത്തിന് പിന്നിലെന്ന് പോലീസും വ്യക്തമാക്കി. ശംഖുമുഖം എസി ഇളങ്കോവന്‍റെ മേല്‍നോട്ടത്തില്‍ വഞ്ചിയൂര്‍ സിഐ എസ് ആര്‍ നിസാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

<strong>മടിയില്‍ കനമുള്ള നേതാക്കള്‍ക്ക് മോദിയെ ഭയം; കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനവുമായി പ്രൊഫഷണല്‍ കോണ്‍ഗ്രസ്</strong>മടിയില്‍ കനമുള്ള നേതാക്കള്‍ക്ക് മോദിയെ ഭയം; കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനവുമായി പ്രൊഫഷണല്‍ കോണ്‍ഗ്രസ്

<strong> ശക്തിയാര്‍ജ്ജിച്ച് കാലവര്‍ഷം; വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്</strong> ശക്തിയാര്‍ജ്ജിച്ച് കാലവര്‍ഷം; വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

English summary
Quotation to kill advocate; brother and his team were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X