Get Updates
Get notified of breaking news, exclusive insights, and must-see stories!

മുപ്പതാം തീയതിക്കുള്ളില്‍ കേരളത്തില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ള!

കോട്ടയം: വീണ്ടും വിവാദ പ്രസ്താവനയുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെത്തി. ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പു പലതും സംഭവിക്കാമെന്നാണ് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞത്. മുപ്പതാം തീയതിക്കുള്ളില്‍ കേരളത്തില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കോട്ടയത്ത് പൊതു സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന. ബാര്‍കോഴ കേസ് സുപ്രീംകോടതിയുടെ കൈകളിലാണ്. ബാറുടമകള്‍ക്കെതിരായി വിധി വരികയാണെങ്കില്‍ രാജ്യത്ത് ഇതുവരെയുണ്ടായതിനേക്കാള്‍ ഭീകരമായ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

balakrishna-pillai

അങ്ങനെയൊരു വിധിക്ക് കേരളം സാക്ഷിയാകേണ്ടി വന്നാല്‍ രാജ്യത്ത് പലതും നടക്കും. ജനങ്ങളോട് കരുതിയിരുന്നോളാനാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. മുപ്പതാം തീയതിക്കുള്ളില്‍ ബാര്‍കോഴ കേസില്‍ വിധി പറയുമെന്ന് ജഡ്ജി പറഞ്ഞിട്ടുണ്ട്. നിയമത്തിന്റെ എബിസിഡി അറിയാവുന്നതു കൊണ്ട് ഞാന്‍ പറയുകയാണ്. ബാര്‍ ഉടമകള്‍ക്കെതിരെ വിധി വന്നാല്‍ ഈ രാജ്യത്ത് പലതും നടക്കുമെന്നാണ് ബാലകൃഷ്ണപിള്ള മുന്നറിയിപ്പ് നല്‍കിയത്.

അറിയാത്ത പല രഹസ്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം കോട്ടയത്ത് പറയുകയുണ്ടായി. നേരത്തെയുള്ള പലരും കുടുങ്ങുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+