കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു ഗോമാതാവ്..... പക്ഷെ പോത്ത് കാലന്റെ വാഹനമല്ലേ.....? ബാലകൃഷ്ണ പിള്ളയുടെ സംശയം കേട്ടാൽ ഞെട്ടും!

ഇത് മോദി സർക്കാരിന്റെ വർഗായ നിലപാടാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് തട്ടുക എന്നതാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

  • By അക്ഷയ്
Google Oneindia Malayalam News

അടിമാലി: ഗോമാതാവിന്റെ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കുന്നതെങ്കിൽ പോത്തിനെ കൊല്ലുന്നത് എന്തിനാണ് വിലക്കുന്നതെന്ന് ആർ ബാലകൃഷ്ണ പിള്ള. പോത്ത് കാലന്റെ വാഹനമാണ്, പോത്തിനെ കൊല്ലുന്നത് വിലക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മോദി സർക്കാരിന്റെ വർഗായ നിലപാടാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് തട്ടുക എന്നതാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!!

കെടിയുസി-ബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. കന്നുകാലി കശാപ്പ് നിരോധനം കൊണ്ടുവരുന്നതിൽ മോദിക്ക് വഴികാട്ടി കോൺഗ്രസാണെന്നും ഇത് മതപരമായ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ കോൺഗ്രസ് ഗോവധ നിരോധനം കൊണ്ട് വന്നതിനെ ഉയർത്തിക്കാട്ടിയായിരുന്നു ബാലകൃഷ്ണ പിള്ളയുടെ പരാമർശം.

 ന്യൂനപക്ഷത്തോടുള്ള പരാക്രമണം

ന്യൂനപക്ഷത്തോടുള്ള പരാക്രമണം

കശാപ്പ് നിരോധനവും മറ്റും ന്യൂനപക്ഷത്തോടുള്ള പരാക്രമണമാണ്. ആഹാരം കഴിക്കുന്നതിന് പോലും വിലക്ക് ഏർപ്പെടുത്തുന്നതാണ് പശു, എരുമ, ഒട്ടകം പോലുള്ള മൃഗങ്ങളെ കൊല്ലുകയോ വിൽപ്പന നടത്തുകയോ പാടില്ലെന്ന ഉത്തരവ് എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

 ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു

നരേന്ദ്ര മോദി സർക്കാരിന്റ കന്നുകാലി കശാപ്പ് നിരോധന നയെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്ല്യമാണെന്നും അദ്ദഹം പറഞ്ഞു.

ഇഷ്ടമുള്ളത് കഴിക്കാൻ സംവിധാനമൊരുക്കും

ഇഷ്ടമുള്ളത് കഴിക്കാൻ സംവിധാനമൊരുക്കും

അറവുമാട് വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 പ്രധാനമന്ത്രി

പ്രധാനമന്ത്രി

കേന്ദ്ര വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. നടപ്പാക്കാന്‍ പ്രയാസമുളള തീരുമാനമാണ് ഇതെന്നും പ്രായോഗികമല്ലെന്നും വ്യക്തമാക്കിയാണ് കത്ത്.

 നിയമനിർമ്മാണം സർക്കാർ പരിഗണനയിൽ

നിയമനിർമ്മാണം സർക്കാർ പരിഗണനയിൽ

കേന്ദ്ര നിയമത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. ഉത്തരവിനെതിരെ നിയമനിര്‍മ്മാണം ഉള്‍പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയില്‍.

 ആര് വിചാരിച്ചാലും മാറ്റാനാകില്ല

ആര് വിചാരിച്ചാലും മാറ്റാനാകില്ല

കേരളത്തിലെ ഭക്ഷണക്രമം ദില്ലിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ട. ആര് വിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും പിണറായി വിജൻ പറഞ്ഞിരുന്നു.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

ഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങി.. കൂടുതൽ വായിക്കാം

ജൂലൈ തുണയ്ക്കുമോ??? നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്!!! കൂടുതൽ വായിക്കാം

English summary
R Balakrishna Pillai about cattle slaughter ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X