അനൂപ് ജേക്കബിന്റെ വകുപ്പില്‍ വന്‍ അഴിമതിയെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ ജീവനക്കാരെ നിയമിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഡ്രൈവര്‍ തസ്തിക മുതലുള്ള നിയമനത്തില്‍ അഴിമതിയാണെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചു. കണ്‍സ്യൂമര്‍ കോടതിയിലേയ്ക്കു ജീവനക്കാരെ നിയമിച്ചതിലും അഴിമതി നടന്നിന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫില്‍ ഉള്ളപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അഴിമതി സംബന്ധിച്ച വിവരങ്ങളെല്ലാം വിജിലന്‍സിന് കൈമാറും. ആന കരിമ്പിന് തോട്ടത്തില്‍ കയറിയതുപോലെയാണ് അനൂപ് ജേക്കബിന്റെ വകുപ്പെന്ന് പിള്ള പരിഹസിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് അനൂപിന്റെ വകുപ്പ്. മന്ത്രിസഭയിലെ ഏറ്റവും വലിയ അഴിമതിക്കാരന് അനൂപാണ്. ജോണി നെല്ലൂര്‍ തന്നെ അനൂപിനെക്കുറിച്ച് പറഞ്ഞിരുന്നു. വിജിലന്‍സ് കേസ് ഏറ്റവും കൂടുതലുള്ളതും അനൂപിനെതിരെയാണെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. അരുവിക്കരയില്‍ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന പറഞ്ഞ ബാലകൃഷ്്ണ പിള്ള ബുധനാഴ്ച എല്‍.ഡി.എഫ് നടത്തുന്ന ഉപരോധ സമരത്തെ അഭിവാദ്യം ചെയ്യുമെന്നും അറിയിച്ചു.
കണ്‍സ്യൂമര്‍ ഫെഡില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് കാട്ടി ബാലകൃഷ്ണ പിള്ള അനൂപ് ജേക്കബിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ബാലകൃഷ്ണ പിള്ള പറഞ്ഞയാളെ നിയമിക്കാത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് അനൂപ് ജേക്കബ് പ്രതികരിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications