കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലേക്കല്ല, പിള്ളയും ഗണേഷും ഇടതുപക്ഷത്തേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: ഗണേഷ് കുമാറിനെ ബി ജെ പിക്കാരനാക്കി ഓണ്‍ലൈനില്‍ പോസ്റ്ററൊട്ടിച്ചവര്‍ക്ക് തെറ്റിയോ. യു ഡി എഫില്‍ നിന്ന് പുറത്തേക്ക് പോകുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും മകനും ബി ജെ പി പാളയത്തില്‍ എത്താനിടയില്ലെന്ന് സൂചന. യു ഡി എഫില്‍ നിന്നും തത്വത്തില്‍ പുറത്തായ പിള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതാണ് സംഭവത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്.

മാര്‍ച്ച് 12 ന് നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഐഷ പോറ്റിക്ക് വോട്ട് ചെയ്യുമെന്ന് തുറന്നടിച്ചതോടെയാണ് പിള്ള യു ഡി എഫില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. ഒരു എം എല്‍ എ മാത്രമേ ഉള്ളൂ എങ്കിലും പിള്ളയും ഗണേഷും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കോടിയേരി കരുതിയാല്‍ കേരള കോണ്‍ഗ്രസ് ബി എല്‍ ഡി എഫ് പാളയത്തിലെത്തും.

balakrishnapilla-kodiyeri

അതേസമയം ഒരാഴ്ചയ്ക്കകം ബാലകൃഷ്ണപിള്ളയെ യു ഡി എഫില്‍ നിന്നും പുറത്താക്കും എന്നാണ് അറിയുന്നത്. യു ഡി എഫ് ചെയര്‍മാന്‍ പിപി തങ്കച്ചന്‍ നേരത്തെ തന്നെ പിള്ളയെ പുറത്താക്കുന്ന കാര്യം പുറത്തുവിട്ടിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പ് അതിനൊരു കാരണമായി എന്ന് മാത്രം. മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും എതിരെ നിയമസഭയില്‍ ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത് മന്ത്രിസഭയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് ബിക്കെതിരെ നടപടിയെടുക്കണമെന്നാണ് മറ്റ് യു ഡി എഫ് നേതാക്കളും ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന് വേണ്ടി എന്‍ ശക്തനാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഐഷ പോറ്റിയാണ്. വ്യാഴാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്.

English summary
Kerala Congress B leader R Balakrishna Pillai meets CPIM state secretary Kodiyeri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X