കീഴൂട്ട് രാമന് പിള്ള മകന് ബാലകൃഷ്ണ പിള്ള... കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്; ശിക്ഷിക്കപ്പെട്ട ആദ്യ മന്ത്രി
ഒരു ജന്മി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന്, ഒരുപക്ഷേ രാഷ്ട്രീയത്തിലും ആ ജന്മിത്തം കാണിച്ച നേതാവെന്ന് ആര് ബാലകൃഷ്ണ പിള്ളയെ വിശേഷിപ്പിക്കേണ്ടി വരും. കേരള കോണ്‍ഗ്രസ് ബി എന്ന ചെറിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒതുങ്ങിപ്പോയില്ലായിരുന്നെങ്കില്, കേരള രാഷ്ട്രീയത്തില്‍ മറ്റെന്തെങ്കിലും ഒക്കെ ആകേണ്ട നേതാവ് തന്നെ ആയിരുന്നു ആര് ബാലകൃഷ്ണ പിള്ള.
പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പോലും പിന്നീട് ബാലകൃഷ്ണ പിള്ള അപ്രസക്തനായി പോയി എന്നത് ദൗര്‍ഭാഗ്യകരമായ സത്യമാണ്. എങ്കിലും കേരള രാഷ്ട്രീയത്തിന്റെ പല നിര്‍ണായക ദശാസന്ധികളിലും ആര് ബാലകൃഷ്ണ പിള്ളയുടെ സാന്നിധ്യമുണ്ടായിരുന്നു. ചരിത്രത്തില്‍ ഒരിക്കലും തീരാത്ത ഒരു കളങ്കവും ആ രാഷ്ട്രീയ ജീവിതത്തില്‍ ബാക്കിയാണ്. ആരാണ് ആര് ബാലകൃഷ്ണ പിള്ള...

കീഴൂട്ട് രാമന് പിള്ളയുടെ മകന്
വാളകത്തെ പ്രമുഖ ഭൂപ്രഭുവും ജന്മിയും ആയിരുന്ന കീഴീട്ട് രാമന് പിള്ളയുടേയും കാര്‍ത്ത്യായനി അമ്മയുടേയും മകനായി 1935 മാര്‍ച്ച് 8 ന് ആയിരുന്നു ജനനം. കീഴൂട്ട് കുടുംബത്തിന്റെ ഭൂസ്വത്ത് കേരളത്തിലും ഇപ്പോഴത്തെ തമിഴ്നാട്ടിലും പടര്‍ന്നുകിടക്കുന്ന ഒന്നായിരുന്നു. ബാലകൃഷ്ണ പിള്ള എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നത് കീഴൂട്ട് തറവാടിന്റെ കുടുംബ മാഹാത്മ്യം കൂടിയായിരുന്നു.

രാഷ്ട്രീയത്തിലേക്ക്
കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആയിരുന്നു ആര് ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി. 1960 ല്‍ ആദ്യമായി കെപിസിസി നിര്‍വ്വാഹക സമിതി അംഗവും എഐസിസി അംഗവും ആയി.

കമ്യൂണിസം
കൗമാര കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായിരുന്നു ബാലകൃഷ്ണ പിള്ള എന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. പ്രവര്‍ത്തന മികവുകൊണ്ട് 16-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ആദ്യമായി ജയില്‍ വാസം അനുഷ്ഠിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കവേ ആണെന്ന് അദ്ദേഹം ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.

25-ാം വയസ്സില്‍ നിയമസഭയില്‍
1960 ആര് ബാലകൃഷ്ണ പിള്ളയുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു വര്‍ഷമായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗം, എഐസിസി അംഗം എന്നീ പദവികള്‍ കൂടാതെ ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതും ഇതേ വര്‍ഷമാണ്. 25-ാം വയസ്സിലായിരുന്നു പത്തനാപുരത്ത് നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ആര് ബാലകൃഷ്ണ പിള്ള നിയമസഭയില്‍ എത്തുന്നത്. അതുവരെയുള്ള ചരിത്രത്തില്‍, ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍െ ആയിരുന്നു ബാലകൃഷ്ണപിള്ള.

കോണ്‍ഗ്രസ് പിളര്‍ത്തി, കേരള കോണ്‍ഗ്രസ്
1964 ല്‍ കെഎം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ ഇറങ്ങിപ്പോന്ന് കോണ്‍ഗ്രസിനെ പിളര്‍ത്തി കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ ബാലകൃഷ്ണ പിള്ളയും കൂടെ ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു പിള്ള. എന്നാല്‍ പിന്നീട് കേരള കോണ്‍ഗ്രസ് പിളര്‍ന്ന് പലവഴിക്ക് പോകുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്.

രണ്ട് തോല്‍വികള്‍
അവിഭക്ത കേരള കോണ്‍ഗ്രസില്‍ അംഗമായിരിക്കെ നാല് തിരഞ്ഞെടുപ്പുകളെ ആയിരുന്നു ബാലകൃഷ്ണ പിള്ള നേരിട്ടത്. മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരു ലോക്സഭാ തിരഞ്ഞെടുപ്പുകളും. 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1967 ലേയും 1970 ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജിതനായി. 1971 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്ന് മത്സരിച്ച് ജയിച്ച് എംപിയായി.

കേരള കോണ്‍ഗ്രസ് പിളര്‍ന്നു
13 വര്‍ഷം ആയിരുന്നു അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ആയുസ്സ്. കെഎം ജോര്‍ജ്ജിന്റെ മരണത്തോടെ കേരള കോണ്‍ഗ്രസില്‍ ബാലകൃഷ്ണ പിള്ളയും കെഎം മാണിയും തമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായി. ഒടുവില്‍ 1977 ല്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. മാണി ഗ്രൂപ്പും ബാലകൃഷ്ണ പിള്ള ഗ്രൂപ്പും ആയി.

പിളര്‍പ്പും യോജിപ്പും പിളര്‍പ്പും
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പും ലയനവും ഒന്നും പുത്തരിയായിരുന്നില്ല. മാണി ഗ്രൂപ്പ് പിന്നേയും പിളര്‍ന്ന് ജോസഫ് ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരുന്നു. 1985 ല്‍ മൂന്ന് കേരള കോണ്‍ഗ്രസും ഒരിക്കല്‍ കൂടി ലയിച്ചു. ബാലകൃഷ്ണ പിള്ളയും കെഎം മാണിയും ജോസഫും ഒരു കുടക്കീഴില്. എന്നാല്‍ ഈ ഐക്യത്തിന് രണ്ട് വര്‍ഷത്തെ ആയുസ്സേ ഉണ്ടായുള്ളൂ. 1989 വരെ ബാലകൃഷ്ണ പിള്ള ജോസഫിനൊപ്പം നിലകൊണ്ടു, പിന്നെ വീണ്ടും കേരള കോണ്‍ഗ്രസ് ബിയെ തിരികെ കൊണ്ടുവന്നു.

യുഡിഎഫിന്റെ സ്ഥാപക അംഗം
കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കത്തിലും ബാലകൃഷ്ണ പിള്ളയുടെ സാന്നിധ്യമുണ്ട്. യുഡിഎഫിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. അതിനിടയ്ക്ക് എല്‍ഡിഎഫിന്റെ ഭാഗമായും അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും മന്ത്രിയാവുകയും ചെയ്തു.

മന്ത്രിസ്ഥാനം
ആറ് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു ആര് ബാലകൃഷ്ണപിള്ള. 1975 ല്‍ സി അച്യുതമേനോന് മന്ത്രിസഭയില്‍ ഗതാഗത, എക്സൈസ്, ജയില്‍ വകുപ്പ് മന്ത്രിയായിട്ടായിരുന്നു തുടക്കം. 1980-82, 1982-85, 1986-87 കാലഘട്ടങ്ങളില്‍ വൈദ്യുതി മന്ത്രിയായി. 1991-95, 2001-2004 കാലഘട്ടത്തില്‍ ഗതാഗത മന്ത്രിയും ആയി.

വിവാദ നായകന്
കേരളത്തിലെ വിവാദനായകരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ആര് ബാലകൃഷ്ണ പിള്ള. 'പഞ്ചാബ് മോഡല്‍' പ്രസംഗത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടി വന്നതാണ് അത്തരത്തില്‍ ആദ്യത്തേത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ എംഎല്‍എയും ബാലകൃഷ്ണ പിള്ള തന്നെ.

അഴിമതി കേസിലെ ജയില്‍ ശിക്ഷ
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രി കൂടിയാണ് ബാലകൃഷ്ണ പിള്ള. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ജയിലില്‍ കഴിഞ്ഞത് ആകെ 69 ദിവസം മാത്രം. അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാധീനം കൊണ്ടാണ് ബാലകൃഷ്ണ പിള്ള ജയില്‍ ശിക്ഷയില്‍ ഇളവ് നേടിയത് എന്നൊരു ആക്ഷേപമുണ്ട്. ജയില്‍ വാസത്തിന്റെ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും വലിയ വിവാദമായിരുന്നു.

കൊട്ടാരക്കരയുടെ സ്വന്തം
1965 മുതല്‍ കൊട്ടാരക്കര കേന്ദ്രീകരിച്ചായിരുന്നു ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയ ജീവിതം. 1965 ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ ഇ ചന്ദ്രശേഖരനെ തോല്പിച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും (1967, 1970) കൊട്ടാരക്കരയില്‍ പരാജയപ്പെടാന്‍ ആയിരുന്നു വിധി. ഇടയ്ക്ക് മാവേലിക്കരയില്‍ നിന്ന് ലോക്സഭ എംപിയായി. 1977 ല്‍ വീണ്ടും കൊട്ടാരക്കരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. പിന്നീട് 2001 വരെ കൊട്ടാരക്കരയില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചത് ബാലകൃഷ്ണ പിള്ള തന്നെ ആയിരുന്നു.

അടിപതറിയ പരാജയം
2006 ലെ തിരഞ്ഞെടുപ്പിലാണ് ബാലകൃഷ്ണ പിള്ളയ്ക്ക് ശരിക്കും അടിപതറിയത്. കൊട്ടാരക്കരയില്‍ സിപിഎം രംഗത്തിറക്കിയത് നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കന്നിയങ്കക്കാരിയായ ഐഷ പോറ്റിയെ. പന്ത്രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു അന്ന് ബാലകൃഷ്ണ പിള്ള പരാജയപ്പെട്ടത്. അതിന് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായില്ല.

എല്‍ഡിഎഫ് പ്രവേശനം
ഇതിനിടെ മകന് ഗണേഷ് കുമാര്‍ രാഷ്ട്രീയത്തിലിറങ്ങുകയും എംഎല്‍എയും മന്ത്രിയും ഒക്കെ ആയി. ഒടുവില്‍ ഗണേഷ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറി. ഗണേഷിന് മന്ത്രിസ്ഥാനം നല്കിയില്ലെങ്കിലും ആര് ബാലകൃഷ്ണ പിള്ളയ്ക്ക് വേണ്ടി മുന്നാക്ക വികസന കോര്പ്പറേഷന് രൂപീകരിച്ചത് ക്യാബിനറ്റ് റാങ്കില്‍ അതിന്റെ ചെയര്മാന് ആയി അവരോധിച്ചു. ഇത് എല്‍ഡിഎഫില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
Recommended Video


വിഎസ് എന്ന കടുത്ത ശത്രു
എല്‍ഡിഎഫിന്റെ ഭാഗമായെങ്കിലും വിഎസ് അച്യുതാനന്ദനോട് കടുത്ത ശത്രുതയായിരുന്നു ബാലകൃഷ്ണ പിള്ള പുലര്‍ത്തിയിരുന്നത്. ഇടമലയാര്‍ കേസില്‍ വിഎസ് അച്യുതാനനന്ദന്റെ നിയമ പോരാട്ടം ആയിരുന്നു ബാലകൃഷ്ണ പിള്ളയുടെ ജയില്‍ ശിക്ഷയിലേക്ക് നയിച്ചത്. വിഎസിനോടുള്ള ശത്രുത ബാലകൃഷ്ണ പിള്ള തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടും ഉണ്ട്
സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications