Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയ്‌ക്കൊപ്പം സരിത ലിഫ്റ്റില്‍ നിന്നിറങ്ങി... പിള്ള പറയുന്നു

കൊച്ചി: സരിത എസ് നായരുടെ രഹസ്യ കത്തിനെ പറ്റി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത്. തന്റെ രഹസ്യ കത്ത് ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കിയ കാര്യം സരിത എസ് നായരും വ്യക്തമാക്കിയിരുന്നു.

സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് ബാലകൃഷ്ണ പിള്ള നിര്‍ണായ വിവരങ്ങള്‍ നല്‍കിയത്. കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ മാത്രമേ പറയൂ എന്ന് പിള്ള പറഞ്ഞിരുന്നു.

Balakrishna Pillai

സരിത, ക്വാറി ഉടമ ശ്രീധരന്‍ നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന് കത്തില്‍ പറയുന്നുണ്ട്. ലിഫ്റ്റില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമാണ് സരിത വന്നിറങ്ങിയതെന്നും കത്തില്‍ പറയുന്നു. ഇതൊന്നും അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും ബാലകൃഷ്ണ പിള്ള പറയുന്നു.

Saritha S Nair

മുഖ്യമന്ത്രിയുടെ ദില്ലിയിലെ സഹായി എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്ക് സരിത 25 ലക്ഷം രൂപ നല്‍കിയതായി ബാലകൃഷ്ണപിള്ള മൊഴി നല്‍കി. 15 ലക്ഷം രൂപ ദില്ലിയില്‍ വച്ചും 10 ലക്ഷം രൂപ കേരളത്തില്‍ വച്ചും നല്‍കിയെന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്.

കേരളത്തിലെ ചില മന്ത്രിമാരും നേതാക്കളും ശാരീരികമായി ഉപദ്രവിച്ച കാര്യം കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ അത് വെളിപ്പെടുത്തുന്നില്ല.എറണാകുളത്തെ ഒരു എംഎല്‍എയ്ക്ക് സരിത അഞ്ച് ലക്ഷം രൂപ നല്‍കിയതായും ബാലകൃഷ്ണ പിള്ള മൊഴി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+