കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സരിതയെ വരുതിയില്‍ നിര്‍ത്തിയത് താനാണെന്ന് ബാലകൃഷ്ണപിള്ള

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ കൊണ്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കെ സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവാദ പരാമര്‍ശവുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. പല രഹസ്യങ്ങളും സരിതയെ കൊണ്ട് മൂടിവെപ്പിച്ചത് കേരള കോണ്‍ഗ്രസ് ബി ആയിരുന്നുവെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ വേണ്ടി സരിതയെ വരുതിയില്‍ നിര്‍ത്തിയത് താനാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കുന്നു. അഴിമതി പുറത്തുവരാതിരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

balakrishna-pillai

സരിതയെപ്പോലൊരു സ്ത്രീ സര്‍ക്കാരിനെ അപമാനിക്കുകയും അഴിമതി കഥകളുടെ കെട്ടഴിച്ച് വിടുകയും ചെയ്യാതിരിക്കാന്‍ വേണ്ടി സരിതയെ വരുതിയില്‍ നിറുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടരവര്‍ഷം മുന്‍പ് തകരാന്‍ പോകുന്ന സര്‍ക്കാരിനെ താനും പാര്‍ട്ടിയും ചേര്‍ന്ന് പിടിച്ച് നിര്‍ത്തുകയായിരുന്നുവെന്നും ആര്‍ ബാലകൃഷ്ണപിള്ള വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ് വിഎം സുധീരന്‍ ജനരക്ഷയാത്ര നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം ആര്‍ ബാലകൃഷ്ണപിള്ള പറയുകയുണ്ടായി. സരിതയെ താന്‍ ഒരു തവണ കണ്ടിട്ടുണ്ടെന്നാണ് മുന്‍പ് ബാലകൃഷ്ണപിള്ള പറഞ്ഞത്.

English summary
Kerala congress b chairman R Balakrishnapilla talk about saritha s nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X