ഇടിമിന്നലോടെ മഴ; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് . കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recommended Video
ജൂണ്‍ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. കേരളത്തില്‍ കാലവര്‍ഷം മെയ് 29ന് എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലം ആകാത്തതിനാല്‍ ശക്തമായ മഴ ലഭിച്ചിട്ടില്ല. ഉത്തരേന്ത്യേക്ക് മുകളില്‍ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാന്‍ കാരണമായി. വരും ദിവസങ്ങളില്‍ കാലവര്‍ഷം സജീവമായേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മെയ് 9, 10, 11 തീയതികളിലും ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത 5 അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നത്.
കേരളതീരത്ത് ബുധനാഴ്ചയും കേരള -കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 11 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍ 11 വരെ മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ജൂണ്‍ 9 മുതല്‍ 11വരെ തെക്കന്‍ കൊങ്കണ്‍ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. കേരള തീരത്തും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത
ഒരാഴ്ചയായി കര്‍ണാടക വരെ എത്തി നില്‍ക്കുന്ന കാലവര്‍ഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കോട്ട് എത്തും. ആദ്യ ദിവസം കണ്ണൂര്‍ വരെയും മൂന്നാം ദിനം കര്‍ണാടക ചിക്കമംഗളൂര്‍, കാര്‍വാര്‍ വരെയുമാണ് കാലവര്‍ഷം പുരോഗമിച്ചത്. ഇത് ഈ മാസം 13 ഓടെ മുംബൈയിലേക്കും തുടര്‍ന്ന് ജൂണ്‍ പകുതിയോടെ ഗുജറാത്തിലും എത്താനാണ് സാധ്യത.
അടുത്ത ഒരാഴ്ച കേരളത്തില്‍ തെക്കന്‍ ജില്ലകളെക്കാള്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയും പ്രതീക്ഷിക്കുന്നു. ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കന്‍ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇന്ന് മുതല്‍ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതല്‍ ഇടങ്ങളിലേക്ക് കൂടുതല്‍ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മണ്‍സൂണ്‍ ഉണര്‍വ് കൈവരിക്കും.
ജൂണ്‍ രണ്ടാം വാരം മണ്‍സൂണ്‍ കേരളത്തില്‍ ഊര്‍ജിതമാകും. എങ്കിലും ജൂണ്‍ രണ്ടാം വാരത്തില്‍ മഴ ചില ദിവസങ്ങളില്‍ കുറയും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ സൂചന നല്‍കിയിരുന്നു.
കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാനുള്ള കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പുറത്തായതിനാല്‍ കാലവര്‍ഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സമുണ്ടാകും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലവര്‍ഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താന്‍ സാധ്യതയുണ്ട്.
കഴിഞ്ഞദിവസം വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പെയ്ത ശക്തമായ മഴ കാലവര്‍ഷത്തിന്റ ഭാഗമല്ല. സൂചിപ്പിച്ചതുപോലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് കനത്തമഴക്ക് കാരണമായത്.
രാത്രികാലങ്ങളില്‍ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോള്‍ കേരളത്തില്‍ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവര്‍ഷക്കാറ്റ് സജീവമാകുന്നതോടെ ഈ സാഹചര്യം മാറുകയും സാധാരണ രീതിയിലുള്ള കാലവര്‍ഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications