• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആര്‍- പ്ലസ്' ഫോര്‍ രശ്മി നായര്‍... എന്താണ് സംഭവം?

തിരുവനന്തപുരം/കൊച്ചി: രശ്മി നായരും രാഹുല്‍ പശുപാലനും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു എന്നാണ് കേസിലെ ഒന്നാം പ്രതി അബ്ദുള്‍ ഖാദര്‍ എന്ന അക്ബറില്‍ നിന്ന് പോലീസിന് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ രശ്മിയും രാഹുലും ഇക്കാര്യം അംഗീകരിയ്ക്കുന്നില്ല.

പോലീസ് പറയുന്നത് സത്യമെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. രശ്മിയുമായും രാഹുലുമായും അക്ബര്‍ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. ആശയ വിനിമയത്തിന് അക്ബര്‍ ഉപയോഗിച്ചിരുന്നത് ഏത് അന്വേഷണ സംഘത്തേയും ആശയക്കുഴപ്പത്തിലാക്കുന്ന രീതികളായിരുന്നു.

അക്ബറിന്റെ ഫോണില്‍ രശ്മിയുടെ പേര് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 'ആര്‍ പ്ലസ്' എന്നായിരുന്നു നമ്പര്‍ സേവ് ചെയ്തിരുന്നത്. എന്നാല്‍ രശ്മിയും രാഹുലും കുടുങ്ങാനുള്ള പ്രധാന കാരണവും മൊബൈല്‍ ഫോണ്‍ തന്നെ ആയിരുന്നു.

 അബ്ദുള്‍ ഖാദര്‍

അബ്ദുള്‍ ഖാദര്‍

അബ്ദുള്‍ ഖാദര്‍ എന്ന അക്ബര്‍ തന്നെ ആയിരുന്നു പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഏജന്റ് ആയി ഇടപാടുകാരുമായിഡീല്‍ ഉറപ്പിച്ചിരുന്നതും അക്ബര്‍ തന്നെ.

ആര്‍- പ്ലസ്' ഫോര്‍ രശ്മി നായര്‍...

ആര്‍- പ്ലസ്' ഫോര്‍ രശ്മി നായര്‍...

രശ്മി ആര്‍ നായരുടെ നമ്പര്‍ 'ആര്‍ പ്ലസ്' എന്ന പേരിലാണ് അബ്ദുള്‍ ഖാദറിന്റെ മൊബൈല്‍ ഫോണില്‍ സേവ് ചെയ്തിരുന്നത്. പല നമ്പറുകളും ഇത്തരത്തില്‍ വ്യാജ പേരുകളിലാണ് ഉള്ളതെന്നും പോലീസ് പറയുന്നു.

20 മൊബൈലുകള്‍

20 മൊബൈലുകള്‍

കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായവരില്‍ നിന്ന് മൊത്തം ഇരുപത് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. അബ്ദുള്‍ ഖാദര്‍ രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നു.

സ്മാര്‍ട്ടല്ല ആ ഫോണ്‍

സ്മാര്‍ട്ടല്ല ആ ഫോണ്‍

അബ്ദുള്‍ ഖാദര്‍ ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ഒന്ന് സാധാരണ ഫോണ്‍ ആയിരുന്നു. വാട്‌സ് ആപ്പോ, ഇന്റര്‍നെറ്റോ, ക്യാമറയോ ഒന്നും ഇല്ലാത്ത ഫോണ്‍. ഇതായിരുന്നു ഇയാള്‍ ആളുകളെ വിളിയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്.

സ്മാര്‍ട്ട് ആയ ഫോണ്‍

സ്മാര്‍ട്ട് ആയ ഫോണ്‍

എന്നാല്‍ ഇയാളുടെ കയ്യില്‍ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നു. വാട്‌സ് ആപ്പ് വഴിയുള്ള ആശയ വിനിമയങ്ങള്‍ മുഴുവന്‍ ഇതുപയോഗിച്ചായിരുന്നു.

 രശ്മി കുടുങ്ങിയത്

രശ്മി കുടുങ്ങിയത്

അബ്ദുള്‍ ഖാദറിനെ പിടികൂടുമ്പോഴും രശ്മിയും രാഹുലും പിടിയിലാകുമെന്ന് പോലീസിന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ രശ്മി കുടുങ്ങി?

ഒരു വാട്‌സ് ആപ്പ് മെസേജ്

ഒരു വാട്‌സ് ആപ്പ് മെസേജ്

ഇടപാട് സംബന്ധിച്ച് രശ്മി അബ്ദുള്‍ ഖാദറിന് അയച്ച ഒരു വാട്‌സ് ആപ്പ് സന്ദേശമാണ് വഴിത്തിരിവായത്. അബ്ദുള്‍ ഖാദറിനെ പോലീസ് പിടികൂടിയ സമയത്ത് തന്നെയാണ് ഈ സന്ദേശം വന്നത്.

പോലീസിന്റെ കണ്‍ഫ്യൂഷന്‍

പോലീസിന്റെ കണ്‍ഫ്യൂഷന്‍

വ്യാജ പേരുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു വാട്‌സ് ആപ്പ്... ഇതെല്ലാം കൂടി പോലീസ് 'കണ്‍ഫ്യൂഷനില്‍' നില്‍ക്കുമ്പോഴായിരുന്നു രശ്മിയുടെ സന്ദേശം എത്തുന്നത്.

വിളിച്ചുവരുത്തി അറസ്റ്റ്

വിളിച്ചുവരുത്തി അറസ്റ്റ്

അബ്ദുള്‍ ഖാദറിനെ ഉപയോഗിച്ച് ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് അബ്ദുള്‍ രശ്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. അവിടത്തെ കാഴ്ചയും പോലീസിനെ ഞെട്ടിച്ചു.

കുട്ടിയ്‌ക്കൊപ്പം

കുട്ടിയ്‌ക്കൊപ്പം

ശ്മി ഒറ്റയ്ക്കല്ല എത്തിയത്. ഭര്‍ത്താവ് രാഹുല്‍ പശുപാലനും ആറ് വയസ്സുള്ള മകനും കൂടെ ഉണ്ടായിരുന്നു. രശ്മിയെ അറസ്റ്റ് ചെയ്യാന്‍ ഹോട്ടലിലെ ബാത്ത് റൂമില്‍ രണ്ട് വനിത പോലീസ് കാത്തിരിയ്ക്കുന്നുണ്ടായിരുന്നു.

English summary
R Plus for Reshmi Nair: Abdul Khader used fake names in his Mobile Phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more