ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു: മകന്‍
കൊല്ലം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിനെ സംബന്ധിച്ചുള്ള വിവാദത്തില്‍ പ്രതിഷേധവുമായി ശങ്കറിന്റെ കുടുബം രംഗത്ത്. ചടങ്ങ് വിവാദമായതില്‍ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് ചിലരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയെ സംഘാടകര്‍ അപമാനിക്കുകയായിരുന്നു. എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിയായിരുന്നു ആര്‍ ശങ്കറെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.

ശങ്കറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിക്കുന്നതില്‍ വേദനയുണ്ട്. എസ്എന്‍ഡിപി യോഗവും രാഷ്ട്രീയവും രണ്ടായിവേണം പോകേണ്ടത്. പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിലരുടെ കറുത്ത കൈകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ പ്രതിമാ ആനാച്ഛാദന ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും അത് കെപിസിസി പറഞ്ഞിട്ടല്ലെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications