'സിപിഎമ്മിൻറെ അടിമ..മട്ടൻ ബിരിയാണിയുടെ ബാലാപാഠങ്ങൾ';ബെന്യാമിനെ ട്രോളി ആർ ശെൽവരാജ്
തിരുവനന്തപുരം; ഇഞ്ചികൃഷിയെക്കുറിച്ച് സൂചിപ്പിച്ച് കെഎം ഷാജിയെ ട്രോളിയ എഴുത്തുകാരന്‍ ബെന്യാമിനെ കെടി ജലീലിന്റെ രാജിയുമായി ബന്ധപ്പെടുത്തി പരിഹസിച്ച് മുൻ എംഎൽഎ ആർ ശെൽവരാജ്. ബെന്യാമിൻ സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന ആളാണെന്നും ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നും ശെൽവരാജ് പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശെൽവരാജിന്റെ പരിഹാസം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവൽ ഇന്നിൻ്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.
പുതിയ നോവൽ :
Recommended Video
മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ
4. മട്ടൻ്റെ രുചി
5. മരുമോൻ്റെ ജോലി
6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്
7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും
8. ഭാവി എന്ന ചോദ്യചിഹ്നം
9. അദീബ് എന്ന ചെകുത്താൻ
അവസാന അധ്യായം
10. സത്യമെ ജയിക്കൂ.
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.












Click it and Unblock the Notifications