Get Updates
Get notified of breaking news, exclusive insights, and must-see stories!

സുദേഷ് കുമാറിനെ മാറ്റി... ഡിജിപി ആർ ശ്രീലേഖ പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ!

തിരുവനന്തപുരം: ട്രാൻസ്പോർട്ട് കമ്മീഷണർ സുദേഷ് കുമാറിനെ മാറ്റി. സുദേഷ് കുമാറിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലായെന്ന വിലയിരുത്തലിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. ജീവനക്കാരടക്കം നിരവധി പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഡിജിപി ആർ ശ്രീലേഖ ആണ് പുതിയ ട്രാൻസ്പോർട്ട് കമ്മീഷണറാകുക.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി ചെയ്തില്ലായെന്നാണ് സുദേഷ് കുമാറിനെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ. ഏകപക്ഷീയമായി അദ്ദേഹം ഇറക്കിയ സർക്കുലറുകൾ സർക്കാർ‌ ഇടപെട്ട് റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

Sreelekha

ഇത്തരത്തിലുള്ള സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്. അതേസമയം സുദേഷ് കുമാറിന്‌ പകരം ഏത് ചുമതലയാണ് ഏൽപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+