മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍; സെന്‍കുമാറിനും ജേക്കബ് തോമസിനും പിന്‍ഗാമി
തിരുവനന്തപുരം: മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍. നാല് മണിക്ക് ബിജെപി നേതാക്കള്‍ ശ്രീലേഖയുടെ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയത്. സംസ്ഥാനത്തെ ധീരവനിതയാണ് ശ്രീലേഖയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. കുറെക്കാലമായി ബിജെപി നേതാക്കള്‍ തന്നോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് ശ്രീലേഖ പറഞ്ഞു. കേന്ദ്ര, സംസ്ഥാന നേതാക്കള്‍ ശ്രീലേഖയോട് ഫോണില്‍ സംസാരിച്ചിരുന്നു. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് ശ്രീലേഖ.
മുന്‍ ഡിജിപിമാരായ സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ നേരത്തെ സംഘപരിവാര്‍ പാളയത്തില്‍ എത്തിയിരുന്നു. എഡിജിപി അജിത് കുമാറിന്റെ ആര് എസ് എസ് ബന്ധം ചര്‍ച്ചയാകുന്നതിനിടെയാണ് പൊലീസിലെ ഉന്നത പദവി വഹിച്ചിരുന്നയാള്‍ ബി ജെ പിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ് ശ്രീലേഖ.

കേരള ജയില്‍ ഡിജിപി, ഗതാഗത കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ. കോട്ടയം, ചേര്‍ത്തല, എന്നിവിടങ്ങളില്‍ എഎസ്പിയായിരുന്നു. 1991 ല്‍ ആണ് ആണ് ആലപ്പുഴയില്‍ എസ്പിയാകുന്നത്. ഇതോടെ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി മാറി. പിന്നീട് പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും എസ്പിയായി.
പൊലീസ് ആസ്ഥാനത്ത് എഐജിയായും നാല് വര്‍ഷത്തോളം സിബിഐ കൊച്ചി യൂണിറ്റിലും സേവനമനുഷ്ഠിച്ചു. എറണാകുളം റെയിഞ്ച് ഡിഐജി, ക്രൈംബ്രാഞ്ച് ഐജി., വിജിലന്‍സ്, ഇന്റലിജന്‍സ് എഡിജിപി, ജയില്‍ മേധാവി എന്നി നിലകളിലും പ്രവര്‍ത്തിച്ചു. 2020 ഡിസംബര്‍ 31-നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഭര്‍ത്താവിന്റെ ബിജെപി അനുഭാവം നേരത്തെ തന്നെ ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
1997 ലെ വ്യാജചാരായ വേട്ടയ്ക്ക് പിന്നാലെ ആര്‍എസ്എസിന്റെ ഗുണ്ടകളായിട്ടുള്ള ചിലര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ ഭര്‍ത്താവിന്റെ ബിജെപി ബന്ധം മനസിലായതോടെ പിന്‍വാങ്ങുകയായിരുന്നു എന്നും ശ്രീലേഖ തന്റെ യൂട്യൂബ് ചാനലായ 'സസ്നേഹം ശ്രീലേഖ'യില്‍ പറഞ്ഞിരുന്നു. നാല് ലക്ഷം രൂപ ക്വട്ടേഷന്‍ നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പൊലീസുകാാണോ അബ്കാരി മുതലാളിമാരാണോ എന്ന് അറിയില്ല എന്നാണ് ശ്രീലേഖ പറഞ്ഞിരുന്നത്.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ പലരും ബിജെപി അംഗങ്ങളാണെന്നും അദ്ദേഹത്തിന് ബിജെപി അനുഭാവമുണ്ടെന്നും മനസിലാക്കിയതോടെയാണ് കൊലപാതകശ്രമം ഉപേക്ഷിച്ചത് എന്നും ക്വട്ടേഷന്‍ വിവരം അവര്‍ തന്നെയാണ് തന്നോട് പറഞ്ഞത് എന്നും ശ്രീലേഖ പറഞ്ഞിരുന്നു.
-
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ












Click it and Unblock the Notifications