ആർ ശ്രീലേഖ കോണ്‍ഗ്രസിലേക്കെന്ന് അഭ്യഹം; ദേശീയ നേതൃത്വവുമായി ചർച്ച നടത്തി?

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കൗൺസിലർ സ്ഥാനം രാജിവെച്ച ആർ ശ്രീലേഖ കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം. കൂടുമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലുള്ള നേതാക്കളുമായി ചർച്ച നടത്തിയാണ് റിപ്പോർട്ട്. ശ്രീലേഖയുമായി പ്രശ്നപരിഹാരത്തിന് ബിജെപി ശ്രമം നടത്തുകയാണെന്ന് മേയർ വിവി രാജേഷ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് അവർ കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന വാർത്തകൾ വരുന്നത്.

ആർ ശ്രീലേഖലയും ബിജെപി നേതൃത്വവും തമ്മിൽ ഏറെ നാളായി നിലനിന്നിരുന്ന അസംതൃപ്തിയാണ് ഇപ്പോൾ രാജിയിൽ കലാശിച്ചിരിക്കുന്നത്. കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആർ ശ്രീലഖയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി പ്രചരണം നടത്തിയത്. സംസ്ഥാനത്ത് ആദ്യമായി കോർപറേഷൻ ഭരണം ബിജെപിയുടെ കൈകളിൽ എത്തിയതോടെ പാർട്ടി നേതാവിനെ തന്നെ മേയറാക്കാനുള്ള തീരുമാനത്തിലേക്ക് നേതൃത്വം എത്തി, വിവി രാജേഷിനെ മേയറായി തിരഞ്ഞെടുത്തു. വെറും കൌണ്‍സിലറാക്കി തന്നെ ഒതുക്കിയെന്ന ആക്ഷേപമായിരുന്നു ശ്രീലേഖ ഇതോടെ ഉയർത്തിയത്. പിന്നീട് പല അവസരങ്ങളിൽ ഇത് അവർ പരസ്യമായി തുറന്നടിക്കുകയും ചെയ്തു. മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചത് എന്നായിരുന്നു അവർ കുറ്റപ്പെടുത്തിയത്.

sreeleha2-37

ഇതിനിടയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖയെ ബിജെപി മത്സരിച്ചിരുന്നു. മത്സരിക്കാൻ താത്പര്യമില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നെങ്കിലും നേതൃത്വം അനുനയിപ്പിച്ച് മത്സരിപ്പിക്കുകയായിരുന്നു. എന്നാൽ കനത്ത തിരിച്ചടിയാണ് മണ്ഡലത്തിൽ ശ്രീലേഖ നേരിട്ടത്. മൂന്നാം സ്ഥാനം മാത്രമാണ് അവർക്ക് ലഭിച്ചത്. പാർട്ടിക്കാർ തന്നെയാണ് തനിക്കെതിരെ തിരിഞ്ഞതെന്നായിരുന്നു ഇതോടെ അവർ ആക്ഷേപം ഉയർത്തിയത്.

ഏറ്റവും ഒടുവിലായി ദേശീയ വനിത കമ്മീഷനിൽ പദവി നൽകുമെന്ന് ബിജെപി നേതൃത്വം അവർക്ക് ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. പിന്നാലെ തന്നെ അവർ രാജി ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ടേം കഴിയുന്നത് വരെ തുടരണമെന്ന് ബിജെപി നേതൃത്വം അഭ്യർത്ഥിച്ചെങ്കിലും ശ്രീലേഖ വഴങ്ങിയില്ല. എന്തായാലും രാജിക്ക് പിന്നാലെ ശ്രീലേഖ കോണ്‍ഗ്രസിൽ എത്തുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. സംസ്ഥാന നേതാവാണ് ശ്രീലേഖയുമായി മധ്യസ്ഥ ചർച്ചകൾ നടത്തുന്നതെന്നാണ് അഭ്യൂഹം.

കടുത്ത പ്രതിസന്ധിയിൽ ബിജെപി

ആർ ശ്രീലേഖയുടെ രാജിയിൽ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. 101 അംഗ കൌണ്‍സിലിൽ 51 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്. ഇതിൽ ഒന്ന് സ്വതന്ത്രനാണ്. ശ്രീലേഖയുടെ രാജിയോടെ ബിജെപി അംഗസംഖ്യ 49 ആയി. ബിജെപിയുടെ മറ്റൊരു കൌണ്‍സിലറായ ആർ സുഗതൻ കാപ്പാ കേസിൽ ജയിലിൽ കഴിയുകയാണ്. നേരത്തേ കോടതിയുടെ കൂടി അനുമതിയോട് കൂടിയാണ് സുഗതൻ അവധിയിൽ പ്രവേശിച്ചത്. അതുകൊണ്ട് തന്നെ ശ്രീലേഖയുടെ രാജിയോട് ബിജെപി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma