Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയിലെ ബലാത്സംഗം; എഡിജിപി ആര്‍ ശ്രീലേഖ അന്വേഷിക്കും

കൊച്ചി: കൊച്ചിയിലെ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ് ക്രൂരമായി ബലാത്സംഗത്തിനിരയായെന്ന ആരോപണം എഡിജിപി ആര്‍ ശ്രീലേഖ അന്വേഷിക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാപ്രവര്‍ത്തക പി ഗീത, യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ, ആര്‍എംപി നേതാവ് കെ കെ രമ തുടങ്ങിയവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചത്. കൊച്ചിയിലെ റെയില്‍വെ ട്രാക്കില്‍ നഴ്‌സായ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നത്. സംഭവം ആശുപത്രി അധികൃതര്‍ ഒതുക്കുവെക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.

r-sreelekha

അമൃത ആശുപത്രിയിലെ ജീവനക്കാരിയാണ് ബലാത്സംഗത്തിനിരയായതെന്ന അഭ്യൂഹവും പരന്നു. ഫേസ്ബുക്കിലൂടെ ചിലര്‍ അമൃത ആശുപത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അമൃത ആശുപത്രിയിലെ നഴ്‌സിംഗ് ഡയറക്ടര്‍ എംഎസ് ബാല മാധ്യമ കുറിപ്പില്‍ അറിയിച്ചു.

അമൃത ആശുപത്രിക്കെതിരെ കുപ്രചരണം നടത്തിയതിന്റെ പേരില്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അതിനിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചുവെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+