Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമുഖത്തിന് 1ാം റാങ്ക് കിട്ടിയിട്ടും 25000 ഡൊണേഷൻ; എൻഎസ്എസ് കോളേജിലെ ജോലി ഉപേക്ഷിച്ചതിനെ കുറിച്ച് ശ്രീലേഖ

തിരുവനന്തപുരം: അഭിമുഖത്തിന് ഒന്നാം റാങ്ക് ലഭിച്ചിട്ടും അധ്യാപക നിയമനത്തിന് എന്‍ എസ് എസ് കോളേജ് വലിയ തുക ഡൊണേഷന്‍ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഐ പി എസ് ഓഫീസറായിരുന്ന ആര്‍ ശ്രീലേഖ. അധ്യാപകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് കോട്ടയം ചങ്ങനാശേരി എന്‍ എസ് എസ് കോളേജില്‍ എത്തിയപ്പോഴായിരുന്നു ഈ ദുരനുഭവമെന്ന് ആര്‍ ശ്രീലേഖ പറയുന്നു. 25000 രൂപയാണ് അന്ന് കോളേജ് ആധികൃതര്‍ ഡൊണേഷനായി ആവശ്യപ്പെട്ടത്. അവിടെ ജോയിന്‍ ചെയ്യാതെ മടങ്ങിയ കാര്യത്തെ കുറിച്ചും ശ്രീലേഖ വെളിപ്പെടുത്തുന്നുണ്ട്. ആര്‍ ശ്രീലേഖയുടെ വാക്കുകളിലേക്ക്...

1

പത്രം പരസ്യം കണ്ടാണ് അഭിമുഖത്തിനായി ചങ്ങനാശേരി എന്‍ എസ് എസ് കോളേജില്‍ എത്തിയത്. റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്നു. പിന്നീട് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോളേജിന്റെ ടെലഗ്രാം എത്തി. ഇത് പ്രകാരം ദിവസങ്ങള്‍ക്ക് ശേഷം കോളേജില്‍ എത്തി. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള ഡോക്യുമെന്റുകള്‍ സൂപ്രണ്ടിനെ കാണിച്ചു.

2

ഡോക്യുമെന്റ്‌സ് കാണിച്ചപ്പോള്‍ സൂപ്രണ്ട് പുച്ഛത്തോടെ ചിരിക്കുകയായിരുന്നു. കാര്യം എന്താണെന്ന് തിരക്കിയപ്പോഴാണ് നിയമനത്തിനായി 25000 രൂപ കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദിച്ചത്. അങ്ങനെയൊരു കാര്യം സൂചിപ്പിച്ചിട്ടില്ലല്ലോയെന്ന് പറഞ്ഞപ്പോള്‍ 'അത് ഇവിടുത്തെ എഴുതപ്പെടാത്ത ഒരു ചട്ടമാണെന്നായിരുന്നു' മറപടി. 25000 രൂപ എന്നത് 1984 കാലഘട്ടത്തില്‍ വലിയൊരു തുകയായിരുന്നു.

3

ഒന്നാം റാങ്ക് കാരിയാണ്, മെറിറ്റില്‍ അഡ്മിഷന്‍ വേണം. പണം ഒഴിവാക്കി തരണം എന്ന് പറഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറിയെ പോയി കാണുവെന്നായിരുന്നു മറുപടി. അങ്ങനെ ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ എത്തി. അമ്മയെ പുറത്തിരുത്തി കൊണ്ട് അദ്ദേഹത്തെ ഓഫീസില്‍ കയറി കണ്ട് പ്രതിസന്ധിയെകുറിച്ച് പറഞ്ഞു. 'പണം വാങ്ങുന്നത് ഞങ്ങളുടെ പോളിസിയാണ് ബോര്‍ഡ് എടുത്ത തീരുമാനമാണ്. പൈസ ഒഴിവാക്കാന്‍ പറ്റില്ല. ടീച്ചര്‍ എന്നു പറയുമ്പോള്‍ നല്ല ശമ്പളം അല്ലേ കിട്ടുന്നത്. ഒരു വര്‍ഷം കൊണ്ട് അത് തിരിച്ചടക്കാന്‍ കഴിയുമല്ലോ' എന്നായിരുന്നു മറുപടി. എന്നാല്‍ തരാന്‍ പണം ഇല്ലെന്ന് ഞാന്‍ വീണ്ടും അവര്‍ത്തിക്കുകയായിരുന്നു.

4

ഞാന്‍ ഒരു നായര്‍ പെണ്‍കുട്ടിയാണെന്നും അച്ഛന്‍ കുട്ടിക്കാലത്തെ മരിച്ചു. രണ്ട് ചേച്ചിമാരുണ്ട്. അമ്മയ്ക്ക് ജോലിയില്ല. ആ പരിഗണനയിലെങ്കിലും ജോലി തരണമെന്നും നിങ്ങള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയല്ലേ, ആ പരിഹണനയില്‍ എനിക്ക് ജോലി തന്നൂടെ എന്ന് ചോദിച്ചു. 'നായര്‍ സര്‍വ്വീസ് എന്നു പറയുന്നത് നിങ്ങളെപോലെയുള്ള നിര്‍ധന നായര്‍മാരെ സഹായിക്കലല്ല. പ്രസ്ഥാനത്തെ സഹായിക്കാനാണ് സര്‍വ്വീസ് എന്നു പറയുന്നത്. ഞങ്ങളുടെ എല്ലാസ്ഥാപനങ്ങളും കൃത്യമായി നടന്നുപോകണ്ടേ. ജോലി വേണ്ടെങ്കില്‍ രാജികത്ത് എഴുതിതന്ന് പോയിക്കോളു എന്നാണ് മറുപടി പറഞ്ഞത്.

5

കൂടാതെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാത്തവരെ നിയമിക്കാം. അവരില്‍ നിന്നും 75000 രൂപവരെ വാങ്ങിക്കാന്‍ കഴിയും.' എന്നായിരുന്നു ശ്രീലേഖയ്ക്ക് ലഭിച്ച മറുപടി. അപ്പോയിന്‍മെന്റ് ലെറ്റര്‍ കീറി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിട്ടാണ് ഇറങ്ങി പോന്നതെന്ന് ശ്രീലേഖ പറയുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ തനിക്ക് എന്‍എസ്എസിന്റെ തന്നെ അപ്പോയിന്‍മെന്റ് ലെറ്റര്‍ വന്നിരുന്നുവെന്നും പണം ഇല്ലാതെ തന്നെ നിയമനം നടത്താമെന്നായിരുന്നു അറിയിപ്പായിരുന്നു കത്തിലെന്നും ശ്രീലേഖ വ്യക്തമാക്കി.

6

ജോലി നിഷേധിച്ചതിന് ഹൈക്കോടതി പോകുമെന്നൊക്കെ പറഞ്ഞതുകൊണ്ടായിരിക്കണം അത്തരമൊരു കത്തെന്നും ഒറ്റുപ്പാലം എന്‍എസ്എസ് കോളേജിലായിരുന്നു നിയമനമെന്നും ശ്രീലേഖ ഓര്‍ക്കുന്നു. കത്തുമായി ജോയിന്‍ചെയ്യാന്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളെജില്‍ പോയപ്പോഴും അനുഭവം സമാനമായിരുന്നു. 'നല്ലതിന് വേണ്ടിയല്ല ഈ നിയമനം. കോടതിയില്‍ പോകുമെന്ന് പറഞ്ഞത് കൊണ്ടാണ് ഈ പോസ്റ്റിംഗ്.

7

മൂന്നോ നാലോ വര്‍ഷം സാലറി പോലും കിട്ടാന്‍ പോകുന്നില്ല. ഒരുപാട് ട്രാന്‍സ്ഫെറുകള്‍ ഉണ്ടാവും. അങ്ങനെ നിങ്ങള്‍ സഹികെട്ട് 25000 രൂപ കൊടുക്കും. ശേഷമായിരിക്കും പേ സ്ലിപ്പോ ശമ്പളമോ കിട്ടുകയുള്ളൂ.' എന്ന് ഇവിടുത്തെ പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അങ്ങനെ അവിടെ ജായിന്‍ചെയ്യാതെ മടങ്ങിയെന്ന് ശ്രീലേഖ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+