കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിങ്കത്തിന് പകരം ശ്രീലേഖ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം ഒഴിയാന്‍ താത്പര്യപ്പെടുന്നതായി മുഖ്യമന്ത്രിയെ അറിയിച്ച് ഋഷിരാജ് സിങിന്റെ ആവശ്യം പരിഗണിക്കപ്പെടുമെന്ന് ഉറപ്പായി. സിങ്കം എന്ന വിളിപ്പേര് ചാര്‍ത്തിക്കിട്ടിയ സിങിന് പകരം ആര്‍ ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആകുമെന്നാണ് വിവരം.

നിലവില്‍ ആഭ്യന്തരവകുപ്പിന് കീഴിലാണ് ശ്രീലേഖ ഐപിഎസ് ജോലി ചെയ്യുന്നത്. ട്രാഫിക്കിന്റെ ചുമതലയുള്ള എഡിജിപിയാണിപ്പോള്‍ ശ്രീലേഖ. നിര്‍ഭയ പദ്ധതിയുടെ നടത്തിപ്പ് ചുമതലയടക്കം ഏറെ ഉത്തവാദിത്തങ്ങള്‍ ഇപ്പോള്‍ തന്നെ ശ്രീലേഖക്കുണ്ട്.

Singh and Sreelekha

ആര്‍ ശ്രീലേഖയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണായി നിമയിക്കണമെന്ന് ഗതാഗത വകുപ്പാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. ശ്രീലേഖയെ പോലെ ഊര്‍ജ്ജ്വസ്വലയായ ഒരു ഉദ്യോഗസ്ഥയെ വിട്ടുകൊടുക്കാന്‍ ആഭ്യന്തര വകുപ്പിന് താതപര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഋഷിരാജ് സിങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഏറെ പരിഷ്‌കാരങ്ങളാണ് മേഖലയില്‍ നടപ്പാക്കിയിരുന്നത്. വാഹന പരിശോധനകളും നടപടികളും ഊര്‍ജ്ജിതമാക്കിയതോടെ മോട്ടോര്‍വാഹന മേഖലയില്‍ മുമ്പെങ്ങും ഇല്ലാതിരുന്ന ഒരു അച്ചടക്കം പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ വാഹനാപകടങ്ങളും അപകടമരണങ്ങളും കുറക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കാറില്‍ പിന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഋഷിരാജ് സിങിന്‍റെ നിര്‍ദ്ദേശം ഗതാഗത മന്ത്രി പിന്‍വലിച്ചതോടെയാണ് സിങ് ഗതാഗത വകുപ്പ് വിടുന്നത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ബാലാവകാശ കമ്മീഷന്‍, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ്, പൗരാവകാശ സംരക്ഷണം തുടങ്ങി അധിക ചുമതലകളും ഇപ്പോള്‍ തന്നെ ശ്രീലേഖ വഹിക്കുന്നുണ്ട്.

English summary
R Sreelekha will be the next Transport Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X