ആർ ശ്രീലേഖ രാജി പിൻവലിക്കും? അനുനയിപ്പിച്ച് നേതൃത്വം..ഉയർന്ന പദവി വാഗ്ദാനം?

തിരുവനന്തപുരം: കോർപറേഷൻ കൌണ്‍സിലർ സ്ഥാനത്ത് നിന്നുള്ള രാജി ആർ ശ്രീലേഖ പിൻവലിച്ചേക്കുമെന്ന് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രേശഖർ നേരിട്ട് നടത്തിയ അനുനയ നീക്കമാണ് ഫലം കണ്ടത്. ശ്രീലേഖയ്ക്ക് മികച്ച പദവി വാഗ്ജാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

താൻ നേരിട്ട അവഗണനകൾ ശ്രീലേഖ രാജീവ് ചന്ദ്രശേഖറുമായി പങ്കുവെച്ചു. കൌണ്‍സിലർ സ്ഥാനത്ത് തുടർന്ന് പോകാൻ താത്പര്യമില്ലെന്ന നിലപാടും അറിയിച്ചിട്ടുണ്ട്. ശ്രീലേഖയുടെ പരാതികൾ ഗൌരവപൂർവ്വം പരിഗണിക്കുമെന്നും അർഹമായ പദവി നൽകുമെന്ന ഉറപ്പും സംസ്ഥാന അധ്യക്ഷൻ നൽകിയെന്നാണ് വിവരം. ഇതോടെ ശാസ്തമംഗലത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് രാജി അറിയിപ്പ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.

sreelekha-4

ശ്രീലേഖയുടെ രാജി സമ്മർദതന്ത്രമാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. സാധാരണ രാജിവെയ്ക്കുമ്പോൾ കോർപറേഷൻ സെക്രട്ടറിക്കാണ് രാജി സമർപ്പിക്കേണ്ടത്.ഇതിനുപകരം കോർപറേഷൻ മേയർ വിവി രാജേഷിനാണ് അവർ രാജി സമർപ്പിച്ചത്. സപ്റ്റംബർ 30 ന് തന്നെ ഇവർ മേയർക്ക് കത്ത് കൈമാറിയിരുന്നു. എന്നാൽ ഇക്കാര്യം രാജേഷ് പുറത്തുവിട്ടിരുവന്നില്ല. ഇതിന് പിന്നാലെയാണ് ശ്രീലേഖ തന്നെ തൻ്റെ രാജിക്കാര്യം വാട്സ് ആപ്പിലൂടെ പുറത്തുവിട്ടത്.

ശ്രീലേഖയുടെ രാജി ബി.ജെ.പിയെ കനത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. ആറ്റുനോറ്റ് കിട്ടിയ തിരുവനന്തപുരം കോർപറേഷൻ ഭരണം ശ്രീലേഖയുടെ രാജിയോടെ കൈവിടുമോയെന്ന ഭീതിയിലാണ് ബിജെപി. 101 അംഗ കൌണ്‍സിലിൽ സ്വതന്ത്ര അംഗത്തിൻ്റെ ഉൾപ്പെടെ 51 പേരുടെ പിന്തുണയാണ് എൻഡിഎയ്ക്ക് ഉള്ളത്.

കാപ്പാ കേസിൽ ജയിലിലായ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്റെ അയോഗ്യതയെന്ന ഭീഷണിയിൽ നിന്ന് താത്കാലികമായി രക്ഷപ്പെട്ട് നിൽക്കുകയാണ് ബിജെപി. അതിനിടയിലാണ് ശ്രീലേഖയുടെ രാജി. അതേസമയം രാജിവെച്ചെന്ന ചാറ്റ് ഡിലീറ്റ് ചെയ്തതോടെ ശ്രീലേഖ കടുത്ത നിലപാടിലേക്ക് കടക്കില്ലെന്നാണ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരേയും ശ്രീലേഖ നിലപാട് വ്യക്താക്കിയിട്ടില്ല.

പൊട്ടിത്തെറിക്ക് പിന്നിൽ

കോർപറേഷൻ ഭരണം ലഭിച്ചത് മുതൽ നേതൃത്വവുമായി അത്ര രസത്തിലായിരുന്നില്ല ആർ ശ്രീലേഖ. മേയർ സ്ഥാനത്ത് നിന്ന് തന്നെ തഴഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് ശ്രീലേഖയെ ആയിരുന്നു ബിജെപി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ പദവി വിവി രാജേഷിന് നൽകുകയായിരുന്നു. തുടർന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ തന്നെ ശ്രീലേഖ ഇക്കാര്യത്തിൽ അതൃപ്തി പരസ്യമാക്കി. ചടങ്ങ് തീരും മുൻപ് അവർ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് പല തവണകളായി ഇക്കാര്യത്തിൽ അവർ പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.

നിയമസഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റ് നൽകിയെങ്കിലും ശ്രീലേഖ ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോയി. പാർട്ടിക്കാർ തന്നെയാണ് തനിക്കെതിരെ തിരിഞ്ഞത് എന്നായിരുന്നു ശ്രീലേഖയുടെ ആക്ഷേപം. ഏറ്റവും ഒടുവിലായി ദേശീയ വനിതാ കമ്മീഷനിലേക്ക് പരിഗണിക്കുമെന്ന് അവർക്ക് നേതൃത്വം ഉറപ്പ് നൽകിയെങ്കിലും അവിടേയും തഴയപ്പെട്ടു. ഇതോടെയാണ് അവർ രാജി പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma