കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിയിറക്കുന്ന ക്രൂരത... കുത്തിയോട്ടത്തിനെതിരെ ഡിജിപി ശ്രീലേഖ

  • By Desk
Google Oneindia Malayalam News

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയുടെ ഭാഗമായി നടക്കുന്ന കുത്തിയോട്ട വഴിപടിനെതിരെ ആഞ്ഞടിച്ച് ഡിജിപി ആര്‍ ശ്രീലേഖ രംഗത്ത്. ആചാരത്തിന്‍റെ പേരില്‍ നടത്തുന്ന കുത്തിയോട്ടം കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ കടുത്ത പീഡനമാണ് ഏല്‍പ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു. തന്‍റെ ബ്ലോഗിലൂടെയാണ് അവര്‍ ആചാരത്തിനെതിരെ ആഞ്ഞടിച്ചത്.

ആചാരം മുന്‍നിര്‍ത്തി അഞ്ച് ദിവസം നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് അല്‍പ ഭക്ഷണം നല്‍കിയും അവരെ തണുത്തുറഞ്ഞ നിലത്ത് കിടത്തിയും മാതാപിതാക്കളെ പോലും കാണിക്കാതെ നടക്കുന്ന ആചാരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.ഈ ദിവസങ്ങളില്‍ ക്ഷേത്രം ആണ്‍കുട്ടികളുടെ തടവറയായി മാറുന്നെന്നും ശ്രീലേഖ കുറിച്ചു.

അഞ്ച് വയസ് തൊട്ടേ

അഞ്ച് വയസ് തൊട്ടേ

അഞ്ച് വയസ് മുതല്‍ 12 വയസ് വരേയുള്ള ആണ്‍കുട്ടികളേയാണ് മാതാപിതാക്കള്‍ വിശ്വാസത്തിന്‍റെ പേരില്‍ കുത്തിയോട്ട വഴിപാടിന് ഒരുക്കി നിര്‍ത്തുന്നത്. കാപ്പുകെട്ടി രണ്ട് ദിവസത്തിന് ശേഷമാണ് കുത്തിയോട്ട വ്രതം ആരംഭിക്കുക.

മൂന്നാം നാള്‍

മൂന്നാം നാള്‍

മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിയുടെ മുറിവേറ്റ ഭടന്‍മാര്‍ ആണ് കുത്തിയോട്ടക്കാര്‍ എന്നാണ് കണക്കാക്കുന്നത്. കാപ്പ് കെട്ടികഴിഞ്ഞ് മൂന്നാം നാള്‍ ആണ് വ്രതം തുടങ്ങുന്നത്

1008 തവണ ക്ഷേത്ര പ്രദക്ഷിണം

1008 തവണ ക്ഷേത്ര പ്രദക്ഷിണം

വ്രതം ആരംഭിച്ചാല്‍ കുട്ടികള്‍ ക്ഷേത്രത്തിലാണ് പിന്നീട് കഴിയുക. രാവിലെ 4.30 യ്ക്ക് എഴുന്നേറ്റ് കുളിച്ച് ഈറനണിഞ്ഞ് അഞ്ച് ദിവസം കൊണ്ട് ക്ഷേത്രം 1008 തവണ ക്ഷേത്ര പ്രദക്ഷിണം വെയ്ക്കണം.

അതികഠിനം

അതികഠിനം

ക്ഷേത്രങ്ങളില്‍ നിന്ന് ഇവര്‍ക്ക് പരിമിതമായ ഭക്ഷണം മത്രമേ ലഭിക്കുള്ളൂ. ഒപ്പം മാതാപിതാക്കളെ കാണാനും ഇവര്‍ക്ക് അനുവാദം ലഭിക്കില്ല. തണുത്ത അമ്പല തിണ്ണകളില്‍ ഒറ്റമുണ്ട് മാത്രം ധരിച്ച് കിടക്കണം. ഇങ്ങനെ പോകുന്നു ആചാരങ്ങള്‍

ഇരുമ്പ് കമ്പി കുത്തിയിറക്കും

ഇരുമ്പ് കമ്പി കുത്തിയിറക്കും

വ്രതത്തിന്‍റെ അവസാന ദിവസമാണ് ഏറ്റവും ക്രൂരത നിറഞ്ഞ ചടങ്ങ് നടക്കുക. ഇരുമ്പ് കമ്പി ഇവരുടെ ദേഹത്ത് കുത്തിയിറക്കും. അവരുടെ ദേഹത്ത് നിന്ന് രക്തം വരുകയും വേദന സഹിക്കാതെ കുട്ടികള്‍ വാവിട്ട് കരയുകയും ക്ഷേത്രത്തിലെ പതിവ് കാഴ്ചകളാണ്.. അപ്പോഴും മാതാപിതാക്കള്‍ പറയും അത് ദേവിക്ക് വേണ്ടിയാണത്രേ.

പഠിക്കാന്‍ മിടുക്കരാവാന്‍

പഠിക്കാന്‍ മിടുക്കരാവാന്‍

പഠിക്കാന്‍ മിടുക്കരാവാനും അനുസരണയുള്ള കുട്ടികളായി വളരാനുമാണത്രേ ആ ആചാരങ്ങള്‍. പക്ഷേ ഈ സമയത്ത് കുട്ടികളുടെ മാനസികാവസ്ഥ എന്താകുമെന്ന് ശ്രീലേഖ ചോദിക്കുന്നു.

ആര് പറയാന്‍

ആര് പറയാന്‍

കുട്ടികളെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 89, 319, 320, 349, 350, 351 വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമാണെന്നും എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ ക്രൂര പീഡനത്തിന് ഇരയാക്കുന്ന മാതാപിതാക്കള്‍ ഇതിനെ കുറിച്ച് പരാതി നല്‍കില്ലല്ലോയെന്നും ശ്രീലേഖ തന്‍റെ ബ്ലോഗില്‍ കുറിച്ചു.

പ്രസ്താവന തിരുത്തണം

പ്രസ്താവന തിരുത്തണം

അതേസമയം ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ ക്ഷേത്രം ട്രെസ്റ്റ് രംഗത്തെത്തി. ജനങ്ങളില്‍ ആശങ്ക പരത്തുന്ന പ്രസ്താവനയാണ് ഡിജിപി ശ്രീലേഖ നടത്തിയതെന്ന് ട്രെസ്റ്റ്ആ രോപിച്ചു. ക്ഷേത്രാചാരങ്ങള്‍ പാലിച്ച് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഹിതകരമായ രീതിയിലാണ് ചടങ്ങുകള്‍ നടത്തുന്നതെന്നും വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവന ശ്രീലേഖ തിരുത്തണമെന്നും ആറ്റുകാല്‍ ദേവസ്വം ട്രസ്റ്റ് വ്യക്തമാക്കി.

ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..

ശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷംശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷം

ശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!ശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!

English summary
sreelekhas blog against attukal kuthyottam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X